അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം!

സിനിമാ നടന്മാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമപ്രവര്‍ത്തകര്‍ നിശബ്​ദത പാലിക്കുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങള്‍ അടങ്ങു എന്ന് വിശ്വസിക്കുന്നവര്‍ കോമഡി ഷോകള്‍ നടത്തി ജീവിക്കട്ടെയെന്നും ജനങ്ങളുടെ പ്രശ്നങ്ങളുടെ ഭാരം അവര്‍ക്ക് താങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്നും ഹരീഷ് വ്യക്തിമാക്കുന്നുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

‘രണ്ട് പാവപ്പെട്ട സഖാക്കള്‍ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോള്‍ തോന്നിയ ഒരു ചിന്തയാണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ? ആ കൂട്ടത്തില്‍ പ്രിയപ്പെട്ട ഗണേശേട്ടന്‍ മാത്രമേ കാര്യങ്ങള്‍ വെട്ടി തുറന്ന് പറയാന്‍ യോഗ്യതയുള്ള ഒരാളായി ഞാന്‍ കാണുന്നുളളു. നാട്ടിന്‍ പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനകിയ പ്രശനങ്ങളില്‍ ഇടപ്പെട്ട നിരവധിപേര്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോള്‍ ഏറ്റവും യോഗ്യര്‍ അവര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങള്‍ അടങ്ങു എന്ന് വിശ്വസിക്കുന്നവര്‍ കോമഡി ഷോകള്‍ നടത്തി ജീവിക്കട്ടെ. ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവര്‍ക്ക് താങ്ങില്ല…അവരെ നമുക്ക് വെറുതേ വിടാം…അടി കുറിപ്പ് ..ഈ ജീവിതം മുഴുവന്‍ നടന്‍ മാത്രമായി ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ …ഹരീഷ് പേരടി’

ABOUT HAREESH PERADY

Vyshnavi Raj Raj :