മോള്‍ ആരാധന കുഞ്ഞായിരുന്നപ്പോള്‍ തൊട്ടേ അവളുടെ കളികള്‍ക്കും വാശികള്‍ക്കുമൊക്കെ നടുവിലിരുന്നാണ് ഞാനെഴുതുന്നത്!

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമംനിച്ച താരമാണ് ഗീതു മോഹൻദാസ്.എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് അഭിനയം ഉപേക്ഷിച്ച് സംവിധാന രംഗത്തേക്ക് കാലെടുത്തുവെക്കുകയായിരുന്നു. താരം ഏറ്റവും പുതിയതായി സംവിധാനം ചെയ്ത ചിത്രമാണ് മുത്തൊൻ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.

ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ തരം ത്യാഗങ്ങള്‍ ആകും. മോള്‍ ആരാധന കുഞ്ഞായിരുന്നപ്പോള്‍ തൊട്ടേ അവളുടെ കളികള്‍ക്കും വാശികള്‍ക്കുമൊക്കെ നടുവിലിരുന്നാണ് ഞാനെഴുതുന്നത്. തീര്‍ത്തും സ്വകാര്യമായ മറ്റൊരു സ്ഥലത്ത് മാറിയിരുന്നു എഴുതാനുള്ള ലക്ഷ്വറി എനിക്കില്ല. മോള്‍ അരികിലില്ലാത്തപ്പോള്‍ ഞാന്‍ ഹാപ്പിയായിരിക്കുമെന്നും തോന്നുന്നില്ല. അമ്മ എന്റെയൊപ്പമുണ്ട്. രാജീവിന്റെയും, രാജീവിന്റെ അമ്മയുടെയുമൊക്കെ നല്ല പിന്തുണയുണ്ട്. ഇത്രയും പിന്തുണയ്ക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ചില അവസരങ്ങളില്‍ ആകെ ഊര്‍ജ്ജം നഷ്ടപ്പെട്ടത് പോലെ തോന്നാറുണ്ട്. കാരണം നമ്മള്‍ വീട്ടിലെത്തുമ്ബോള്‍ ചെയ്തു തീര്‍ക്കേണ്ട ധാരാളം ഉത്തരവാദിത്വങ്ങള്‍ കാണും. കുടുംബ ജീവിതവും സിനിമയും ഒരു പോലെ സന്തോഷകരമായി കൊണ്ട് പോകുന്ന ഗീതു മോഹന്‍ദാസ് തന്റെ സിനിമാ ജീവിതത്തിനപ്പുറമുള്ള നിമിഷങ്ങളെക്കുറിച്ച്‌ ഇതാദ്യമായി തുറന്നു സംസാരിക്കുന്നു.

സ്ത്രീകളോട് എനിക്ക് പറയാനുള്ളത് അവര്‍ ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നേടാനുള്ള പ്രചോദനം ഉള്ളിലുണ്ടാകണമെന്നാണ്. ഒരു സെന്‍സ് ഓഫ് പര്‍പസ്. ഷൂട്ടിങ്ങിന് പോയിട്ട് തിരിച്ചു വരുമ്ബോള്‍ എനിക്ക് ഒരുതരം കുറ്റബോധം തോന്നുമായിരുന്നു. മോള്‍ക്ക് എന്നെ എന്ത് മാത്രം മിസ്‌ ചെയ്യുന്നുണ്ടാകും എന്ന് ചിന്തിച്ച്‌. ആരോ പറഞ്ഞു എന്തിനാ കുറ്റബോധം തോന്നുന്നത് ‘മോള്‍ നാളെ ഗീതുവിനെ നോക്കുമ്ബോള്‍ അവള്‍ക്ക് അഭിമാനമാണ് തോന്നുകയെന്ന്’. പിന്നീട് ഞാന്‍ ആ ആംഗിളില്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ മോള്‍ക്ക് ക്ലാസിലാത്തപ്പോഴൊക്കെ അവളെയും ഞാന്‍ എന്റെ വര്‍ക്ക് സ്പേസിലേക്ക് കൊണ്ട് പോകാന്‍ തുടങ്ങി. രാജീവിന്റെ ഷൂട്ടിംഗ് സ്ഥലത്തും മോളെ ഒപ്പം കൊണ്ട് പോയിത്തുടങ്ങി. അമ്മ ജോലിക്ക് പോകുകയാണെന്ന് പറയുമ്ബോള്‍ അവള്‍ക്കതിപ്പോള്‍ മനസിലാകുന്നുണ്ട്’ എന്നാണ് ഗീതു പറയുന്നത്.

about geethu mohandas

Vyshnavi Raj Raj :