എനിക്കുണ്ടായ ആ അപകടത്തിന് ഒരാഴ്ച മുൻപായിരുന്നു സൗന്ദര്യ മരിച്ചത്!

ഒരു സംവിധായകൻ എന്ന നിലയിൽ സിനിമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗൗതം മേനോൻ.സംവിധായകൻ ൻ എന്നതിലുപരി ഒരു നല്ല നടൻ കൂടിയാണ് അദ്ദേഹം.അതിന് ഉദാഹരണമാണ് ഏറ്റവും പുതിയ ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസിലെ അദ്ദേഹത്തിന്റെ പ്രകടനം.ഇപ്പോളിതാ തന്റെ ഹിറ്റ്
ചിത്രമായ കാക്ക കാക്കയുടെ തെലുങ്ക് പതിപ്പിനെക്കുറിച്ച്‌ പറയുമ്ബോള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ഒരു അനുഭവമുണ്ടെന്ന് തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. ശ്രീലങ്കയിലെ കൊളംബോയില്‍ ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ മായാത്ത ഓര്‍മ്മകളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഗൗതം മേനോൻ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ മനസ് തുറന്നത്.

കാക്ക കാക്ക; എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയം.കൊളംബോയിലായിരുന്നു ഷൂട്ടിംഗ്. ക്ലൈമാക്സില്‍ കാണിക്കുന്ന തടാകവും വുഡ് ഹൗസും അവിടെയായിരുന്നു. അറുപതടി താഴ്ചയുണ്ട്‌ തടാകത്തിന്.അതിന്റെ അറ്റം ആരെ പോകാന്‍ ഒരു ബോട്ട് ഉണ്ടാക്കിയിരുന്നു. ആദ്യ ദിവസം
ബോട്ടില്‍ കയറുമ്ബോള്‍ തന്നെ എനിക്കൊരു ഗട്ട് ഫീലിംഗ് തോന്നി. ലൈഫ് ജാക്കറ്റും ഒന്നും ഉണ്ടായിരുന്നില്ല.

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുമ്ബോള്‍ ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. ബോട്ട് തകര്‍ന്നു എല്ലാവരും വെള്ളത്തില്‍. എനിക്കൊഴിച്ച്‌ മിക്കവര്‍ക്കും നീന്തലറിയാം. ഞാന്‍ വെള്ളത്തിനടിയിലേക്ക് ആഴ്ന്നുപോയി.
അങ്ങനെ താഴ്ന്നു പോകുമ്ബോള്‍ ജീവിതത്തില്‍ അത് വരെ നടന്ന എല്ലാ നിമിഷങ്ങളും മനസ്സില്‍ മിന്നിത്തെളിഞ്ഞു. ഒരാഴ്ച മുമ്ബായിരുന്നു സൗന്ദര്യ അപകടത്തില്‍ മരിച്ചത്. എന്തിനെന്നറിയില്ല. സൗന്ദര്യയുടെമുഖവും എന്റെ മനസ്സില്‍ വന്നു.

മരണത്തെ തൊട്ട് മുന്നില്‍ കാണും പോലെ. താഴ്ന്നു പോയിട്ട് ആരായാലും ഒന്ന്പൊങ്ങി മുകളില്‍ വരും. അങ്ങനെ ഞാന്‍ മേലെ വന്നതൊരു പത്ത് സെക്കന്‍ഡ്ആണ്. ആ സമയം നടി അസിന്‍റെ അച്ഛനെ മുകളില്‍ കണ്ടു.ഞാന്‍ പതുക്കെ പറഞ്ഞു അങ്കിള്‍ ഐ കാണ്ട് സ്വിം.പെട്ടെന്ന് അദ്ദേഹം എന്നെ കൈപിടിച്ച്‌ കയറ്റി. അത് എന്‍റെ ജീവിതം മാറ്റിയ നിമിഷമായിരുന്നു.

ഗൗതം മേനോന്‍ ഒരുക്കിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് വിണ്ണൈത്താണ്ടി വരുവായ. ഇപ്പോള്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ് ഗൗതം മേനോന്‍. സിനിമാ സംവിധാനത്തിനായി ശ്രമിക്കുന്ന കാര്‍ത്തികും ജെസ്സിയും പ്രണയത്തിലാകുന്നതും തുടര്‍ന്ന് ആ പ്രണയം കാര്‍ത്തിക് സിനിമയാക്കുന്നതുമെല്ലാം മനോഹരമായ ദൃശ്യ ഭാഷയില്‍ ഗൗതം മേനോന്‍ ഒരുക്കുകയായിരുന്നു.ചിമ്പുവും തൃഷയുമാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്. എ ആര്‍ റഹ്മാൻ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

about gautham menon

Vyshnavi Raj Raj :