സീരിയല്‍ അഭിനയം നിര്‍ത്തി സര്‍ക്കാര്‍ ജോലി നോക്കുകയാണോ?

ബാല്‍ക്കണിയിലിരുന്ന് പിഎസ്‍സി കോച്ചിങ് പുസ്തകം വായിക്കുന്ന ചിത്രം താരം ഷെയര്‍ ചെയ്ത് ഗൗരി കൃഷ്ണ.മിനി സ്‌ക്രീനിന്റെ സ്വന്തം പൗര്‍ണ്ണമിയാണ് ഗൗരി കൃഷ്ണ. സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലാണ് അധികവും ഗൗരി എന്ന താരം തരംഗമായി നിന്നത്.

‘പ്രകൃതി സൗന്ദര്യം അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുകയും, പഠിക്കാന്‍ വളരെയധികം ഉണ്ടാവുകയും ചെയ്താല്‍.. ഏതാണ് തിരഞ്ഞെടുക്കേണ്ടത് ??’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ചിത്രത്തിന് കമന്‍റായി ആരാധകരുടെ പ്രധാന ചോദ്യം സീരിയല്‍ അഭിനയം നിര്‍ത്തി സര്‍ക്കാര്‍ ജോലി നോക്കുകയാണോ എന്നായിരുന്നു എത്തിയത്.

സോഷ്യൽ മീഡിയ പേജിലൂടെ ഗൗരി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. വിഷ്‌ണു നായരാണ് താരത്തിന്റെ നായകനായി സ്‌ക്രീനിൽ എത്തുന്നത്. ഇരു ജോഡികളുടെ കെമിസ്ട്രി കണ്ട ആരാധകർ ‘പ്രേമി’ എന്നാണ് ഇരുവരെയും ചേർത്ത് നൽകിയിരിക്കുന്ന പേര്.

about gauri krishna

Vyshnavi Raj Raj :