സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍!

കോവിഡ് ഭീതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഫിലിം ചേംബര്‍ രംഗത്ത്. കോവിഡില്‍ മലയാള സിനിമാവ്യവസായം സ്തംഭാനാവസ്ഥയിലായിട്ടും സര്‍ക്കാര്‍ ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്നാണ് ചേംബറിന്റെ ആരോപണം.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിര്‍മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ആവശ്യപ്പെട്ടു. മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ ദിവസവേതനക്കാരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തല്‍.

തീയേറ്ററുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് അന്‍പതു ദിവസത്തിലധികം പിന്നിടുന്നു.കടുത്ത പ്രതിസന്ധിയിലേക്കാണ് മലയാള സിനിമയുടെ പോക്ക്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായൊരു സാമ്ബത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബറിന്റെ ആവശ്യം.

about film industry

Vyshnavi Raj Raj :