സിനിമ ലോകത്ത് പല അവസ്ഥകളാകും ഉണ്ടാവുക അതെങ്ങനെ എന്ന് പറയാൻ കഴിയില്ല.എന്നാൽ പല താരങ്ങളും പലപ്പോഴും വ്യക്തമാക്കിയ ഒരുകാര്യമാണ് ബോളിവുഡ് വളരെ സുരക്ഷിതമാണെന്നുള്ളത്.ഇപ്പോഴിതാ ഇമ്രാന്‍ ഹാഷ്മി അതിനെക്കുറിച്ച് വെക്തമാക്കുകയാണ്.ബോളിവുഡിൽ പലപ്പോഴും സ്ഥാനം ഉറപ്പിക്കാൻ മത്സരമാണ് ഗ്ലാമർ നിറഞ്ഞ ബോളിവുഡിൽ സ്ഥാനം ഉറപ്പിക്കാൻ നോക്കുമ്പോൾ പലരെയും പലപ്പോഴും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാറുണ്ട്.എന്നാൽ താരത്തിന് അങ്ങനെ തോന്നിയിട്ടില്ല എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.ബോളിവുഡ് എന്നും ടാലന്റിനെ സ്വീകരിക്കുന്ന മേഖലയാണ് എന്നും തരാം പറയുന്നു.
”ബോളിവുഡ് ഇന്‍ഡസ്ട്രി വലുതാണ്, അതിനാല്‍ ഇതുവരെ അരക്ഷിതാവസ്ഥ തോന്നിട്ടില്ല. ടാലന്റിനെ കൈനീട്ടി സ്വീകരിക്കും. ഇന്ന് ഒരുപാട് അവസരങ്ങള്‍ ഉണ്ട്. ടാലന്റിന് മാത്രമാണ് പ്രധാന്യം. ഇന്ന് നവാഗതരില്‍ നിന്നുമാണ് ഏറെ പഠിക്കാനുള്ളത്. അവര്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരും” എന്ന് ഇമ്രാന്‍ പറയുന്നു.
”ഒരു സിനിമ കണ്ടാല്‍ എന്റെ മകന്‍ അയാന്‍ എന്നേക്കാള്‍ കൂടുതല്‍ ചിത്രത്തിനെ മനസിലാക്കും. എന്റെ ചെറുപ്പകാലത്ത് ഞാന്‍ ഇങ്ങനെയൊന്നും സിനിമയെ കണ്ടിരുന്നില്ല. ഞാന്‍ വളര്‍ന്നത് 80കളിലാണ്. അന്ന് ദൂരദര്‍ശന്‍ എന്ന ഒറ്റ ചാനല്‍ മാത്രമാണ് ഉണ്ടായിരുന്നുള്ളു, ഇന്ന് യൂട്യൂബും സോഷ്യല്‍ മീഡിയുമാണ് കൂടുതല്‍ അവസരങ്ങളാണ് നല്‍കുന്നത്” എന്നും ഇമ്രാന്‍ ഹാഷ്മി പറയുന്നു.
about emraan hashmi