മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് ആരാധകരുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.അഭിമുഖങ്ങൾ ക്ക് വലിയ രീതിയിൽ മുഖം കൊടുക്കാത്ത ആളാണ് ദുൽക്കർ.അതിനെ ചൊല്ലി ഒരുപാട് പരാതിയും ഉയർന്നിരുന്നു. ആ പരാതിയില്‍ സത്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ദുല്‍ഖര്‍.
അഭിമുഖം നല്‍കാതിരിക്കുക തുടക്കത്തിലെ തന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. തുടക്കത്തില്‍ തനിക്ക് ക്യാമറയെ ഫേസ് ചെയ്യാന്‍ ഭയമുണ്ടായിരുന്നു, ആദ്യ സിനിമകള്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും ചോദിക്കുന്നത് പാരന്റ്സിനെക്കുറിച്ചും മറ്റുമായിരുന്നു, പൊതുവെ വേറെ ഒന്നും ചോദിക്കാനില്ലായിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു.
മികച്ച ചിത്രങ്ങള്‍ ചെയ്ത് മാധ്യമങ്ങളെ അഭിമുഖീകരീക്കുക എന്നതായിരുന്നു തീരുമാനം. ഇപ്പോഴും അത്തരമൊരു ഘട്ടത്തിലെത്തിയില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. അതേസമയം ഇതുവരെയുള്ള തന്റെ സിനിമാ ജീവിതം സന്തോഷമുള്ളതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
about dulqur salman