വൈറലായി ദുൽഖറിൻറെ ഫേസ്ബുക്ക് പോസ്റ്റ്!

കാലവര്‍ഷം ശക്തമായതോടെ പല ഇടങ്ങളിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും വന്‍ നാശനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വളരെ ആശങ്കയിലാണ് ജനങ്ങള്‍. കഴിഞ്ഞ പ്രളയത്തില്‍ സ്വന്തം ജീവന്‍ രക്ഷിക്കാനായി നെട്ടോട്ടമോടിയപ്പോള്‍ ചിലരെങ്കിലും മറന്ന് പോയ കാര്യം ഓര്‍മ്മിപ്പിക്കുകയാണ് നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. വളര്‍ത്തുമൃഗങ്ങളെ കുറിച്ചാണിത്.

കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ ചെയ്യണം. അല്ലെങ്കില്‍ കെട്ടഴിച്ചു വിടണം… കൂടു തുറന്നു വിടണം… അതും ജീവനാണ്- ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു.

കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയപ്പോള്‍ സ്വന്തം ജിവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ മൃഗങ്ങളുടെ ജീവനെക്കുറിച്ച് പലരും ഓര്‍ത്തില്ല. ഈ സാഹചര്യത്തില്‍ ഒട്ടോറെ മൃഗങ്ങള്‍ ചത്തൊടുങ്ങി. കൂട്ടിലടച്ചതും, കെട്ടിയിട്ടതുമായ മൃഗങ്ങളെ രക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ട്ടപ്പെടുന്നത് കണ്ണ് നിറക്കുന്ന കാഴ്ചയാണ്.

കൂടാതെ ഇപ്പോൾ പ്രളയത്തിൽ അകപെട്ടവരെ സഹായിക്കാനായി പോസ്റ്റുകളിലൂടെ സഹായിക്കുന്നുണ്ട് ഇൻഫർമേഷൻ അതാത് സമയത് ചെയ്യുകയാണ് ദുൽഖർ .ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി. രക്ഷാപ്രവര്‍ത്തനത്തേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്നതിനാണ് വെബ് സൈറ്റ് . വളണ്ടിയറായി സേവനം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

about dulquer salman new post

Sruthi S :