മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു ദിവ്യ ഉണ്ണി.ഒരു സമയത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റെടുക്കാറുള്ളത്. ഈയ്യടുത്തായിരുന്നു ദിവ്യയ്ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നത്. ഇപ്പോളിതാ മകളുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
ഐശ്വര്യ എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയിരിക്കുന്നത്. ദിവ്യയുടെ മടിയില്‍ ഇരിക്കുകയാണ് ചിത്രങ്ങളില്‍ മകള്‍. അച്ഛന്‍ അരുണ്‍കുമാറും അരികിലുണ്ട്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
about divya unni