മാടമ്പി സിനിമ എന്ന വാക്ക് നിരോധിക്കേണ്ട കാലമായി,പണ്ടെങ്ങോ ചെയ്തു നിർത്തിയ ഒരു തരം സിനിമയെ കുറിച്ച് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ്-സംവിധായകൻ രഞ്ജിത്ത്!

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്.എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ രഞ്ജിത്തിന് അവകാശപ്പെടാനുണ്ട്.ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ തുടങ്ങിയ ചിത്രങ്ങൾ രജിത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞവയാണ്.ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവെ ചിലതൊക്കെ തുറന്നു പറയുകയാണ് രഞ്ജിത്ത്.

മാടമ്പി സിനിമ എന്ന വാക്ക് നിരോധിക്കേണ്ട കാലമായി എന്നാണ് എന്നാണ് രണ്ജിത് പറയുന്നത്. ഒരുപാട് വർഷങ്ങൾക്കു മുൻപ് ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ തുടങ്ങിയ ഫ്യുഡൽ തമ്പുരാൻ സിനിമകൾ രചിച്ചിട്ടുള്ള ആളാണ് രഞ്ജിത്ത് എങ്കിലും പിന്നീട് ആ വഴിയിൽ നിന്ന് മാറി കലാമൂല്യമുള്ള ചിത്രങ്ങൾ ഒരുപാട് നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ആളാണ് അദ്ദേഹം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശി എന്ന പൃഥ്വിരാജ് കഥാപാത്രത്തിന് ഒരു മാടമ്പി സ്വഭാവമുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് പൃഥ്വിരാജ്, രഞ്ജിത്ത് എന്നിവർ സംസാരിക്കവെയാണ് ഈ മാടമ്പി സിനിമ എന്ന വാക്കൊക്കെ നിരോധിക്കേണ്ട കാലമായി എന്ന് രഞ്ജിത്ത് പറഞ്ഞത്. എത്രയോ വ്യത്യസ്ത തരം സിനിമകൾ വരുന്ന കാലമാണ് ഇതെന്നും, താൻ തന്നെ ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ആ അവസരത്തിലും താൻ പണ്ടെങ്ങോ ചെയ്തു നിർത്തിയ ഒരു തരം സിനിമയെ കുറിച്ച് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

about director renjith

Vyshnavi Raj Raj :