ഹിറ്റ് ചിത്രം സി ഐ ഡി മൂസയുടെ മറ്റൊരു വേര്‍ഷന്‍, പ്രഖ്യാപിച്ച്‌ നടന്‍ ദിലീപ്..

2003 ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദിലീപ് ഹിറ്റ് ചിത്രം സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നടന്‍ ദിലീപും കൂട്ടരും. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുന്ന വേളയില്‍ നടന്‍ ദിലീപ് തന്നെ ആണ് പ്രഖ്യാപനവുമായെത്തിയിരിക്കുന്നത്. സിഐഡി മൂസ കഥാപാത്രങ്ങളൊക്കെ സിനിമയിലേതു തന്നെയാകും. ചിത്രത്തിന്റെ കഥ മറ്റൊന്നാണ്. ബിഎംഡി പ്രൊഡക്‌ഷന്‍സും ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. മൂസയുടെ ശബ്ദം ദിലീപ് തന്നെയാകും ഡബ്ബ് ചെയ്യുക.

ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണൃസിബി കെ. തോമസാണ്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്ന ചിത്രമായിരുന്നു സിഐഡി മൂസ.

about dileep cid moosa

Vyshnavi Raj Raj :