നടിയെ ആക്രമിച്ച കേസ്; ദിലീപിനുവേണ്ടി കോടതിയിൽ ഹാജരായത് 13 അഭിഭാഷകർ, പത്തുപ്രതികൾക്കുവേണ്ടി ആകെ 31 അഭിഭാഷകർ!

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം തുടങ്ങി.നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി ഉൾപ്പടെ എല്ലാപ്രതികളും വ്യാഴാഴിച്ച കോടതിയിൽ ഹാജരായി.മാത്രമല്ല ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരനായും ആനി ദിവസം നടന്നു.കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവർ. വിചാരണ അടുത്തദിവസവും തുടരും.അടച്ചിട്ട മുറിയിൽ വെച്ചായിരുന്നു വിസ്താരണ.കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് . സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുകയാണ്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നടി കോടതിയിലേക്കെത്തിയത്.ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു .10.55-ന് എട്ടാംപ്രതിയായ നടൻ ദിലീപും എത്തി. പൾസർ സുനി, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ എന്നിവരെ ജയിലിൽനിന്നാണ് കോടതിയിലെത്തിച്ചത്. രാവിലെ 11.15-ഒാടെ കോടതിനടപടി തുടങ്ങി. വൈകീട്ട് 4.30-നാണ് അവസാനിച്ചത്. എന്നാൽ കേസിൽ ദിലീപിനുവേണ്ടി കോടതിയിൽ ഹാജരായത് 13 അഭിഭാഷകർ. പത്തുപ്രതികൾക്കുവേണ്ടി ആകെ 31 അഭിഭാഷകർ കോടതിയിലെത്തി.

വനിതാ ജഡ്ജി ഹണി എം. വർഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിർവിസ്താരം നടക്കും. മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികൾ. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. ആദ്യഘട്ടവിസ്താരം ഏപ്രിൽ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും. കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമർപ്പിച്ചിട്ടുണ്ട്. 161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.

ഇരയ്ക്ക് സമാധാനപൂർണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയിൽ വിചാരണ നടത്തിയത്. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, പ്രതികൾ, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക.നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.

കേസ് വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അടക്കമുള്ളവർക്ക് അവസരവും നൽകിയിരുന്നു. 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്.അതെ സമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ആണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

about dileep case

Vyshnavi Raj Raj :