ദിലീപ് കേസ് നിർണ്ണായകം; വിചാരണ പൂർത്തിയാകുന്നു;വിധി മേയിൽ വരും!

നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരങ്ങളടക്കമുള്ള മുഖ്യ സാക്ഷികളുടെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ പൂർത്തിയാകുന്നു.സിനിമ മേഖലയിൽ നിന്നുള്ളവരുടെ മൊഴിയെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. വിധി മേയിൽ വരുമെന്നാണ് സൂചന.ഇരയായ യുവ നടിക്കു പുറമേ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇടവേള ബാബു, ബിന്ദു പണിക്കർ, രമ്യാ നമ്പീശൻ, റിമി ടോമി, നടനും സംവിധായകനുമായ ജീൻപോൾ ലാൽ, നടി ഗീതു മോഹൻദാസ് തുടങ്ങിയവരുടെ സാക്ഷി വിസ്താരമാണ് പൂർത്തിയായത്. നടൻ സിദ്ദിഖ്, നടി ഭാമ, പി.ടി. തോമസ് എം.എൽ.എ, നടൻ കൂടിയായ മുകേഷ് എം.എൽ.എ തുടങ്ങിയവരുടെ വിസ്താരം ഇനിയും നടക്കാനുണ്ട്.ഇതിൽ ഇടവേള ബാബുവും ബിന്ദു പണികകരും കൂറുമാറി എന്ന വാർത്തകളും പുറത്തുവന്നിരുന്നു.

കുറ്റപത്രത്തിനൊപ്പം 359 പേരുൾപ്പെട്ട സാക്ഷിപ്പട്ടികയും 161 രേഖകളും 250 തൊണ്ടി മുതലുമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഇവരിൽ ചലച്ചിത്ര താരങ്ങളടക്കം 136 പേരെ കോടതി വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഏപ്രിൽ ഏഴു വരെയുള്ള ആദ്യഘട്ട വിചാരണയിൽ ഇവരിൽ സംയുക്ത വർമ്മ, ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരെ ഒഴിവാക്കിയിരുന്നു. ഇരയായ നടിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളെയും കോടതി വിസ്തരിച്ചു. പൾസർ സുനി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ ഒപ്പമുണ്ടായിരുന്നവരെയും വിചാരണയുടെ ഭാഗമായി വിസ്തരിച്ചിരുന്നു.

about dileep case

Vyshnavi Raj Raj :