നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞയാഴ്ച നടന്ന സാക്ഷിവിസ്താരത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് പുനരാരംഭിക്കുന്നത്.
കേസില്‍ നിര്‍ണായക സാക്ഷികളായ നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങളാണ് വരും ദിനങ്ങളില്‍ കോടതിയില്‍ എത്തുക. മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവര്‍ നാളെയും ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന് എന്നിവര്‍ 28നും മൊഴി നല്കാന് എത്തും. 29-ാം തിയതി ശനിയാഴ്ച ശ്രീകുമാര്‍ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും മൊഴി നല്കാന് എത്തും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്.
about dileep case