നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ കുടുങ്ങാൻ സാധ്യത? ആ തെളിവുകൾ പുറത്ത് …. ദിലീപ് നിരപരാധിയോ?

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയോട് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു. 2 ദിവസത്തിനകം ബേക്കൽ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.

എന്നാൽ മുൻമന്ത്രിയും ഇടതുമുന്നണി നേതാവുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തേക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇടതുമുനണിക്കും സി പി എമ്മിനും താത്പര്യമുള്ള നടി ആക്രമണ കേസിൽ കെ.ബി. ഗണേഷ് കുമാർ മുന്നണി താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് സി പി എം കരുതുന്നത്. മുഖ്യസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

വിപിൻ ലാലിനെ വിളിക്കാൻ മാത്രമായി പ്രദീപ് സിം കാർഡ് എടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് സിം കാർഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് വിപിൻ ലാലിനെ മാത്രമാണ് വിളിച്ചത്. ജനുവരി 28നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോൺവിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. ത് വിപിൻലാൽ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ദിലീപിനുള്ള കത്ത് ജയിലിൽ പൾസർ സുനിക്കായി എഴുതി നൽകിയതു താനല്ലെന്നു മൊഴി മാറ്റിയാൽ സാമ്പത്തിക സഹായം നൽകുമെന്നു പറഞ്ഞ് നേരിട്ടും ഫോണിലും കത്തു വഴിയും സ്വാധീനിക്കാൻ ശ്രമമുണ്ടായി എന്നാണ് വിപിൻലാൽ പരാതിയിൽ പറയുന്നത്.

കാസർകോട്ടെത്തി വിപിൻലാലിന്റെ ബന്ധുവിനെ കണ്ട് മൊഴി മാറ്റാൻ ആവശ്യപ്പെട്ടതു പ്രദീപ് കോട്ടത്തലയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജനുവരി 24നാണ് പ്രദീപ് ബേക്കലിലെത്തി വിപിൻലാലിന്റെ ബന്ധുവിനെ കണ്ടത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖ, അവിടെനിന്ന് കാസർകോട്ടേക്ക് സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി, കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെ സിസിടിവി ദൃശ്യം തുടങ്ങിയവയാണ് പ്രദീപിലേക്ക് അന്വേഷണം എത്തിച്ചത്.

വിപിൻലാലിന്റെ ബന്ധുവിനെ ഫോൺ വിളിച്ചതും കത്ത് ലഭിച്ചതും അന്വേഷിച്ചുവരികയാണ്. കോൾ എത്തിയതു തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ്. തമിഴ് മാത്രം സംസാരിക്കുന്ന ആളുടെ പേരിലെടുത്ത സിം കാർഡിൽ നിന്നാണ് സാക്ഷിയെ വിളിച്ച് മൊഴിമാറ്റണമെന്ന് മലയാളത്തിൽ ആവശ്യപ്പെട്ടത്. അതിനാൽ തിരുനെൽവേലി സ്വദേശിയുടെ പേരിൽ മറ്റാരോ സിം എടുത്തതാണെന്നു വ്യക്തമായിട്ടുണ്ട്. കത്തുകൾ പോസ്റ്റ് ചെയ്തത് എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്ന്. തപാൽ ഓഫിസുകളിൽ എത്തിയും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

പൾസർ സുനി ആവശ്യപ്പെട്ട പ്രകാരം താൻ തന്നെയാണ് ദിലീപിനു നൽകാനുള്ള കത്ത് തയാറാക്കിയതെന്നു കോട്ടയം സ്വദേശിയായ വിപിൻലാൽ വ്യക്തമാക്കി. 3 മജിസ്ട്രേട്ടുമാരുടെ മുൻപിലാണ് മൊഴി നൽകിയത്. ഇനി മൊഴിമാറ്റിയാൽ അതു തനിക്കു വിനയാകുമെന്ന് അറിയാമായിരുന്നു – വിപിൻലാൽ പറയുന്നു.

about dileep

Vyshnavi Raj Raj :