ധനുഷിനെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായകന്‍!

തമിഴ് യൂത്ത് സ്റ്റാര്‍ ധനുഷിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മീനാക്ഷിസുന്ദരം രാമസാമി വിശ്വന്തന്‍.സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ തമിഴ് സിനിമാലോകത്ത് നിറ സാന്നിധ്യമാണദ്ദേഹം. 90കളില്‍ സിനിമയില്‍ നിറഞ്ഞുനിന്ന അദ്ദേഹം തമിഴില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു.ധനുഷിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് തമിഴ് സിനിമാലോകത്ത് നിറയുന്നത്.

1980 ല്‍ എസ് പി മുത്തുരാമന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് രജനികാന്ത് ചിത്രം നെട്രികണ്‍ ധനുഷ് റീമേക് ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വാര്‍ത്ത പുറത്ത് വന്നിട്ടും ചിത്രത്തിന്റെ തിരക്കഥാകൃത്തായ തന്നോട് ചര്‍ച്ചചെയ്യാത്തതിനെ തുടര്‍ന്നാണ് വിശു ധനുഷിനെതിരെ കേസിനൊരുങ്ങുന്നത്.
ചിത്രം നിര്‍മിച്ച കവിതാലയില്‍ നിന്നും ധനുഷിന് റീമക് അവകാശം ലഭിച്ചാലും കഥാകൃത്തില്‍ നിന്നും അനുമതി ലഭിക്കണം. എന്ത്കൊണ്ട് ധനുഷ് അത് അവഗണിച്ചു എന്ന് വിശു ചോദിച്ചു. നിര്‍മാണ കമ്ബനിയായ കവിതാലയ ഇതിന് മുമ്ബും തന്നോട് ഈ നീതി നിഷേധം കാട്ടിയതായി വിശു സൂചിപ്പിച്ചു. തില്ലു മുള്ളൂ എന്ന രജനിച്ചിത്രത്തിന്റെ റീമേക്ക് വിവരങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും വിശു പറയുന്നു.

about dhanush

Vyshnavi Raj Raj :