ധമാക്കയുടെ ഓഡിയോ റൈറ്റ്സ് 25 ലക്ഷം രൂപക്ക് “മില്ലേനിയം ഓഡിയോസ്” സ്വന്തമാക്കി!

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഡിസംബർ 20 തിന് പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ധമാക്ക.
ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ധമാക്കയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് മില്ലേനിയം ഓഡിയോസ്. ധമാക്ക ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

ഗോപിസുന്ദർ സംഗീത സംവിധാനം ചെയ്യുന്ന ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം “ധമാക്ക” യുടെ ഓഡിയോ റൈറ്റ്സ് 25 ലക്ഷം രൂപക്ക് “മില്ലേനിയം ഓഡിയോസ്” സ്വന്തമാക്കി. ഒരു കൊച്ചു ചിത്രത്തിന് ലഭിക്കാവുന്ന ഉയർന്ന തുകയാണിതെന്നാണ് ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.ഒപ്പം പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തികച്ചും ഒരു കോമഡി എന്റെർറ്റൈനെർ ചിത്രം അവതരിപ്പിക്കുകയാണ് ഒമർ ലുലു.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

about dhamakka movie

Vyshnavi Raj Raj :