മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയുന്ന ധമാക്ക എന്ന ചിത്രം.ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഡിസംബർ 20 നു പുറത്തിറങ്ങാൻ പോകുന്ന ധമാക്കയ്ക്ക് വലിയ ജന പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഗാനത്തിന് കിട്ടിയ സപ്പോർട്ട് അതിന് ഉത്തമ ഉദാഹരണമാണ്.ഇതിനോടകം തന്നെ പൊട്ടി പൊട്ടി ഗാനം ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.മാത്രമല്ല പതിനായിരത്തോളം അടുപ്പിച്ച് ലൈക്കുകളും ഗാനത്തിന് കിട്ടിക്കഴിഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ചിത്രത്തിലെ മറ്റൊരു ഗാനവും എത്തിയിരിക്കുന്നത്.
ധമാക്കയിലെ ബ്ലെസ്‌ലീ ആലപിച്ച ഗാനമെത്തിയിരിക്കുകയാണിപ്പോൾ.ചിത്രത്തിലേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് ബ്ലെസ്‌ലീയുടെ ഈ ഗാനത്തിന്റെ ലൈറിക്‌സ് വീഡിയോയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന “ധമാക്ക” യിലെ മൂന്നാമത്തെ ഗാനത്തിൻറെ ലിറിക് വീഡിയോ ആണിത്.കണ്ടിട്ടും കാണാതെ എന്ന് തുടങ്ങുന്ന ഗാനമാണിത്.
ബ്ലെസ്‌ലീയുടെ ട്രിബ്യൂട്ട് ടു കലാഭവന്‍ മണി എന്ന ഗാനം മലയാളികള്‍ക്ക് എല്ലാവര്‍ക്കും പരിചിതമാണ്. ഏകദേശം 2 മില്യണ്‍ വ്യൂസ് ആണ് യുടൂബില്‍ല്‍ ബ്ലെസ്സ്‌ലീയുടെ ഈ ഗാനം നേടിയിരിക്കുന്നത്.കഷ്ടപ്പാടുകള്‍ സഹിച്ച് സിനിമയില്‍ എത്തിയ ബ്ലെസ്സ്‌ലീ നിരവധി ആളുകളോട് ഒരു അവസരം ചോദിചെങ്കിലും ആരും തയ്യാറായില്ല എന്നാല്‍ പ്രതീക്ഷ കൈവിടാതെ വീണ്ടും അവസരങ്ങള്‍ തേടി അലഞ്ഞു അങ്ങനെ ചോദിക്കുന്ന കൂട്ടത്തിലാണ്ഒരു പ്രതീക്ഷപോലും ഇല്ലാതെ ഒമര്‍ ലുലുവിനോടും അവസരം തേടിയത്.
എല്ലാവരും പറയുംപോലെ ശരിയാക്കാം എന്നു അദ്ദേഹവും പറഞ്ഞു. പക്ഷേ അത് എല്ലാവരും പറയുന്ന പോലെ വെറും വാക്ക് ആയിരുന്നില്ല. ബ്ലെസ്സ്‌ലീയുടെ കഴിവ് മനസ്സിലാക്കിയ അദ്ദേഹം തന്റെ പുതിയ ചിത്രമായ ധമാക്കയില്‍ ഒരു പാട്ട് ചെയ്യാന്‍ പാടാന്‍ അവസരം നല്‍കി.ചിത്രത്തിലേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് ബ്ലെസ്‌ലീയുടെ ഈ ഗാനത്തിന്റെ ലൈറിക്‌സ് വീഡിയോയാണ്. ബ്ലെസ്‌ലീക്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ട്. യുടൂബിന്റെ കമന്റ് ബോക്‌സില്‍ ഗായകനുള്ള അഭിനന്ദനം നിറയുന്നു.
ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം , മീശ മാധവന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര് ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about dhamakka movie