നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ല..തിരുത്തലുകള്‍ വേണ്ടി വരും!

പ്രശസ്ത മലയാള നടന്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താരസംഘടന അമ്മയുടെ നിലപാടുകള്‍ക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് താരം. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും തിരുത്തലുകള്‍ വേണ്ടി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായ ‘അമ്മ’ ഇങ്ങനെ തന്നെ മുന്നോട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും ദേവന്‍ വ്യക്തമാക്കുന്നു.
വന്‍ വിവാദമായി തീര്‍ന്ന നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ച്‌ ദേവന്‍ പ്രതികരിച്ചത് അന്ന് വാര്‍ത്തയായി.

പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ദേവന്‍ പറഞ്ഞു. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തെന്നും ദേവൻ തുറന്നടിച്ചു.

ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി .ബി.ജെ.പി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തിത്വം അടിയറ വെയ്ക്കാന്‍ തയാറല്ലാത്തതിനാല്‍ ബി.ജെ.പിയുടെ മുന്നണിയില്‍ ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ABOUT DEVAN

Vyshnavi Raj Raj :