ബോളിവുഡിലെ പ്രീയ താര ജോഡികളാണ് റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും.ആര് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വലിയ ആഘോഷത്തോടെയാണ് താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച താര ദമ്പതികൾ ബോളിവുഡിന് പ്രീയങ്കരരാണ്. ഇരുവരുടേയും വാർത്തകൾ സോഷ്യൽ മീഡിയ വളരെ ആഘോഷമാക്കാറുമുണ്ട്.
ഇപ്പോഴിതാ വീണ്ടും മറ്റൊരു വാർത്തയുമായാണ് ദീപിക എത്തുന്നത്.വിവാഹത്തോടെ താരം അഭിനയം നിര്‍ത്തുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ അത്തരത്തിലൊരു തീരുമാനമൊന്നുമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള സിനിമകള്‍ക്ക് നേരെ താരം മുഖം തിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മുംബൈ മിററാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മൂന്ന് സിനിമകളാണ് ഇത്തരത്തില്‍ ദീപിക പദുകോണ്‍ വേണ്ടെന്ന് വെച്ചത്. ദമ്പതികളായി ഇനി അധികം ഒരുമിച്ച് അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. അതിനാലാണ് സിനിമ നിരസിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചറിഞ്ഞ ആരാധകര്‍ നിരാശയിലാണ്. കപില്‍ സിങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. കപില്‍ സിങായി രണ്‍വീറെത്തുമ്പോള്‍ ഭാര്യ റോമി ഭാട്ടിയായി ദീപികയാണ് എത്തുന്നത്.
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിലൂടെയാണ് ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായതും പിന്നീട് ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ബാജിറാവോ മസ്താനി, പത്മാവത് തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഛപ്പകുമായാണ് ദീപിക ഇനി എത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥയാണ് ഛപ്പക്.
about deepika padukone and ranveer singh