ശങ്കർ പാടുമ്പോൾ വിങ്ങിപ്പൊട്ടി ലക്ഷ്മി അഗർവാൾ;ചേർത്ത് നിർത്തി ദീപിക പദുകോൺ!

ബോളിവുഡ് താര സുന്ദരിയായ ദീപികയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ നാളുകളായി വാർത്തകളിൽ ഇടം നേടിയിരുന്നു.ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേഘ്ന ഗുൽസാർ ചിത്രത്തിൽ -ദീപിക പദുക്കോൺ ആണ് നായിക.മേഘ്ന ഗുൽസാർ ചിത്രം ഛപാക് തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.സിനിമയുടെ “ടൈറ്റിൽ ട്രാക്ക് ലോഞ്ചിൽ” ലക്ഷ്മി അഗർവാളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കൂടാതെ ഇപ്പോൾ വൈറലാകുന്നതും ‘ശങ്കർ മഹാദേവൻ’ പാടുമ്പോൾ ലക്ഷ്മി കണ്ണീരടക്കാൻ പ്രയാസപ്പെടുന്നതും ഇത് കാണുന്ന ദീപിക ലക്ഷ്മിയെ ചേർത്തു പിടിക്കുന്നതും ആണ് . ഈ വരുന്ന ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്.

ഒപ്പം തന്നെ ചിത്രത്തിൽ​ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. അതിനൊപ്പം മറ്റൊരു പ്രത്യകത നിർമാണ രംഗത്തേക്കുള്ള ദീപികയുടെ ചുവടുവയ്‌പും ഛപാക്കിലൂടെയാണ്. ചിത്രത്തിലെ മറ്റൊരു കാര്യം എന്ന് പറയുമ്പോൾ നീതിക്കായുള്ള മാൽതിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ആസിഡ് വിൽപ്പന തടയാൻ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങൾ ഇല്ലാത്തതും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുന്നു.

about deepika padukone

Noora T Noora T :