ദീപിക പദുകോണ്‍ ഗര്‍ഭിണിയോ;വൈറലായി താരത്തിൻറെ ചിത്രം!

ബോളിവുഡിന്റെ ഇഷ്ട്ട താരദമ്പതികളാണ് രൺവീർ സിംഗും,ദീപിക പദുകോണും താരങ്ങളുടെ എല്ലാ വാർത്തകളും ഉടൻ തന്നെ വൈറലാകാറുണ്ട്.സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്.നാളുകളായി ആരാധകർക്കിടയിലെ സംശയവുംന് ദീപിക ഗർഭിണിയാണോ എന്നത്.ഇപ്പോഴിതാ ദീപികയുടെ ഒരു ചിത്രമാണ് വൈറലാകുന്നതും.ആരാധകരെ വീണ്ടും ആശയകുഴപ്പത്തിക്കുന്നതും.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍.ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷ൦ വിവാഹിതരായ ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്.

അങ്ങനെ ദീപിക പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയ൦.2019ളെ ഐഫാ അവാര്‍ഡ്‌സിനായി അണിഞ്ഞൊരുങ്ങിയ താരത്തിന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ദീപിക ഗര്‍ഭിണിയാണോയെന്ന ചോദ്യമാണ് ചിത്രം കണ്ട ആരാധകരുടെ സംശയം. ഗര്‍ഭിണിയാണോ? എന്ന ചോദ്യവുമായി ചിത്രത്തിന് താഴെ നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്.നേരത്തെ രണ്‍വീറിന്‍റെ ലൈവ് വീഡിയോയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സൂചന നല്‍കി ദീപിക രംഗത്തെത്തിയിരുന്നു.

ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി രണ്‍വീര്‍ നടത്തിയ ലൈവിനിടെ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നു൦ ദീപിക ‘ഹായ് ഡാഡി’ എന്ന സന്ദേശ൦ അയക്കുകയായിരുന്നു.കൂടാതെ, ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു. ചലച്ചിത്ര താരം അര്‍ജ്ജുന്‍ കപൂറും രണ്‍വീറിന്‍റെ ലൈവില്‍ കമന്‍റുമായെത്തിയിരുന്നു.

ചേട്ടനും ചേട്ടത്തിയും നിങ്ങള്‍ക്ക് ഒരാളെ തരാന്‍ പോകുന്നു (Baba, Bhabhi is gonna give you one)- എന്നായിരുന്നു അര്‍ജ്ജുന്‍റെ കമന്‍റ്.ദീപികയുടെയും അര്‍ജ്ജുന്‍റെയും കമന്‍റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയതിന് പിന്നാലെയാണ് ദീപികയുടെ ‘കുട്ടി വയറ്’ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

about deepika padukon

Sruthi S :