വമ്പൻ സിനിമകളെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ,മാറ്റത്തിനൊരുങ്ങി സിനിമ ലോകം!

കോവിഡ് 19 ന്റെ പശ്ചാത്തതിൽ തിയേറ്ററുകൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്.ഈയൊരു സാഹചര്യത്തിൽ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും നടത്തിയിരുന്നെങ്കിലും ആ ശ്രമം ഫലം കണ്ടില്ല. എന്നാല്‍ ഇപ്പോൾ ഒരു കൂട്ടം സിനിമാക്കാര്‍ അത്തരമൊരു തീരുമാനത്തിലേക്ക് എത്തുകയാണെന്നാണ് അറിയുന്നത്.

അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന ലക്ഷ്മി ബോംബ് ആണ് മറ്റൊരു ചിത്രം. ഈ സിനിമയുടെ നിര്‍മാതാക്കളായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഡിസ്‌നി+ഹോട്ട് സ്റ്റാറിലൂടെയാണ് ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രം എത്തിക്കുന്നത്. ഇതല്ലാതെ ഒരുപാട് സിനിമകള്‍ ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്.

ക്യൂ നില്‍ക്കേണ്ട ആവശ്യം ഉണ്ടാക്കാതെ തങ്ങളുടെ സിനിമകള്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സിനിമാ നിര്‍മാതാക്കളുടെ തീരുമാനം. ഏതൊക്കെ ചിത്രങ്ങളാണ് ഇങ്ങനെ പുറത്ത് വിടാന്‍ തീരുമാനിച്ചത് എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിരിക്കുകയാണ്. ഷൂജിത് സര്‍ക്കാര്‍ അമിതാഭ് ബച്ചന്‍ ആയൂഷ്മാന്‍ ഖുറാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗുലാബ് സീതാബോ എന്ന ചിത്രമാണ് അതിലൊന്ന്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ഈ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

about cinema

Vyshnavi Raj Raj :