സിനിമാ മേഖല സജീവമാകുന്നു; മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി റിപ്പോർട്ട്!

ലോക്ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കപ്പെട്ട സിനിമാ മേഖല സജീവമാകുന്നു. ചിത്രീകരണ-നിര്‍മാണ ജോലികള്‍ പുനരാരംഭിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച്‌ വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്നീ സിനിമകളും പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ തുടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍.

വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഡബ്ബിങ്, എഡിറ്റിങ് തുടങ്ങിയ ജോലികളാണ് പൂര്‍ത്തിയാക്കേണ്ടത്. മേയ് 12 മുതല്‍ ഇത് തുടങ്ങുന്നതായി വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് ട്വിറ്ററിലൂടെ അറിയിച്ചു.

about cinema production

Vyshnavi Raj Raj :