മലയാള സിനിമ പ്രേക്ഷകരുടെ എന്നത്തേയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്.ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ സെെക്കോ ത്രില്ലർ. മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നാണ് 1993ൽ ഫാസിൽന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. സിനിമയിലെ ഓരോ ചെറിയ കഥാപാത്രങ്ങളെ പോലും പ്രേക്ഷകർ രണ്ടു കയ്യും നീണ്ടി സ്വീകരിച്ചു. ഇപ്പോഴും ടി.വിയിൽ ഈ സിനിമ വരുമ്പോൾ സിനിമ കണ്ടിരിക്കാൻ ഇഷ്ടമാണ് മലയാളികൾക്ക്.
സണ്ണിയെയും ഗംഗയെയും നകുലനെയും മാടമ്പള്ളിയെയുമെല്ലാം പ്രേക്ഷർ ഇപ്പോഴും ഇഷ്ടപ്പെടുന്നു. നിരവധി ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്.മോഹൻലാൽ, ശോഭന, സുരേഷ് ഗോപി,തിലകൻ, നെടുമുടി വേണു എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോഴും മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലുണ്ട്. ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഒരുമുറൈ വന്ത് പാർത്തായ എന്ന ഹിറ്റ് ഗാനം മലയാളിയുടെ ചുണ്ടിൽ ഇന്നുമുണ്ട്. ഗാനഗന്ധർവനൊപ്പം മലയാളത്തിന്റെ വാനമ്പാടി ചിത്രയും ചേർന്നാണ് ആലാപനം.
എന്നാൽ ഇതേ ഒരുമുറൈ വന്ത് പാർത്തായ ഒരു അറബി പാടിയാൽ എങ്ങനെയിരിക്കും? അതും ചിത്രയ്‌ക്കൊപ്പം? ഗൾഫിലെ ഒരു പരിപാടിക്കിടെയാണ് ചിത്രയോടൊപ്പം അറബി ഈ ഗാനം ആലപിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് സദസിലുള്ളവർ അറബിയുടെ പാട്ടിനെ സ്വീകരിച്ചത്. ചിത്രയ്ക്കൊപ്പം ഒരേ താളത്തിലും ഭാവത്തോടുകൂടിയും അറബി ഏറ്റുപാടിയെപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായി. പാട്ടിനു ശേഷം ചിത്രയും അറബിയെ പ്രശംസിച്ചു. “അറബിയിൽ ഒരു വരി പാട്ട് പാടാൻ കുറച്ചുപേർക്കെ നമ്മളിൽ പറ്റൂ. പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്നും ഇദ്ദേഹം ഇത്രയും പഠിച്ചെടുത്ത് പാടിയതിൽ അഭിനന്ദിക്കുന്ന”തായും ചിത്ര വേദിയിൽ പറഞ്ഞു.
about chithra