മലയാള സിനിമയിലെ മറക്കാനാവാത്ത മുഖമാണ് നടി ചിത്രയുടേത്.ആട്ടകലാശമായിരുന്നു ഇവരുടെ ആദ്യ സിനിമ. അതിനു ശേഷം 100 സിനിമകളില്‍ അഭിനയിച്ചു.അദ്വൈതത്തിലും ഒരു വടക്കാന്‍ വീരഗാഥയിലും അമരത്തിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു ചിത്രയുടേത്. പിന്നീട് വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ബ്രേയ്ക്ക് എടുത്തു. ചില സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് തരാം.
”അന്ന് സിനിമ സൈറ്റുകളില്‍ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങള്‍ നടക്കാറുണ്ടെന്നും എന്നാല്‍ ഇന്ന് അതിന് കുറവ് വന്നിട്ടുണ്ടെന്നും ചിത്ര പറയുന്നു. ആരോടും അധികം സംസാരിക്കാതെ പ്രകൃതമായിരുന്നു തന്റേത്. തനിക്ക് ജാഡയാണ് എന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു.
രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈന്‍ഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാള്‍ തന്നോട് പറഞ്ഞത്, സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ലന്നും ചിത്ര പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ സംവിധയകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയില്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചു പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ അതിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായിയുണ്ടായിരുന്നു. തന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ തന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു.
നല്ല വെയില്‍ ഉള്ളത്കൊണ്ട് തളര്‍ന്നു പോയെന്നും എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവിശ്യപെട്ടപ്പോള്‍ തന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു.
about chithra