കൂടുതൽ സമ്പാദിക്കുന്നത് ഞാൻ, എന്നിട്ടാണ് രൺബീർ ഇങ്ങനെയെന്ന് ദീപിക.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ശ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ ഇരുവരുംവിവാഹിതരാകുന്നത്. ആരാധകരും ബോളിവുഡും ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. സിനിമയിലെ മികച്ച ജോഡികളായ ഇവർ യഥാർഥ ജീവിതത്തിലും അങ്ങനെ തന്നെയാണ്.

വിവാഹത്തിന് മുമ്പും ദീപികയുടെ ഉയർച്ച താഴ്ചയ്ക്കൊപ്പം നിന്ന വ്യക്തിയായിരുന്നു രൺവീർ. തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്തും രൺവീർ ഒപ്പമുണ്ടായിരുന്നു. താനുമായി പ്രണയത്തിലായിരുന്ന കാലത്ത് തന്നെ ബോളിവുഡിലെ വലിയ നടിയായി രൺവീർ കണ്ടിരുന്നില്ല. അതുപോലെ തന്നെ തന്റെ പരാജയങ്ങളിലും അദ്ദേഹം ഒപ്പം നിന്നു. തന്നേക്കാൾ വലിയ സ്റ്റാർ ആണ് ഞാൻ എന്ന് അദ്ദേഹം അംഗീകരിച്ചിരുന്നു. രൺവീറിനെക്കാൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു ഞാൻ. ഈ വ്യത്യാസങ്ങളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. ഇതൊക്കെ രൺവീർ അംഗീകരിച്ചിരുന്നെന്നും ദീപിക അഭിമുഖത്തിൽ പറയുന്നു.

ഏഴ് വർഷം മുമ്പ് ബോളിവുഡിൽ രൺവീറിന്റെ പ്രതിഫലം ഇങ്ങനെയായിരുന്നില്ല. തന്റെ വിജയങ്ങൾക്കൊപ്പം അദ്ദേഹത്തെക്കാൾ പ്രതിഫലം വാങ്ങുന്നു എന്ന കാര്യവും രൺവീർ ബഹുമാനിച്ചിരുന്നു. ഏറെ തിരക്കുള്ള സമയത്തുപോലും രൺവീർ അതിനോടെല്ലാം പൊരുത്തപ്പെട്ടു. അഭിനയത്തിരക്കുകൾ കാരണം വീട്ടിൽ പോലും വരാൻ സമയമില്ലാത്ത കാലം തനിക്കുണ്ടായിരുന്നു. കൂടുതൽ പണം സമ്പാദിച്ചു. എന്നാൽ അതൊന്നും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. ഈ ഗുണങ്ങളൊന്നും എല്ലാവരിലും ഉണ്ടാകില്ല. ഇതാണ് തന്നെ രൺവീർ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും നടി പറയുന്നു.

about bollywood couples

Revathy Revathy :