ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്‌ക്കോളാം!

നിരന്തരം തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം മുംതാസ്. കഴിഞ്ഞയാഴ്ചയാണ് മുംതാസ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്. അതിന് പിന്നാലെ താന്‍ ഇതുവരെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുംതാസ് രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ എന്തിനാണ് തന്റെ മരണം ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്.

‘ആളുകള്‍ എന്തിനാണ് മനപ്പൂര്‍വം ഇത് ചെയ്യുന്നത്. ഇത് എന്തെങ്കിലും തമാശയാണോ? കഴിഞ്ഞ വര്‍ഷം ഇതുപോലെയൊന്നുണ്ടായപ്പോള്‍ എന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി. ഇത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഈ വര്‍ഷം, എന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലണ്ടനിലാണ് ഞാന്‍. ലോക്ക്ഡൗണ്‍ ഞങ്ങളെ എല്ലാവരെയും ഒന്നിപ്പിച്ചു. കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കണ്ട് എന്റെ ബന്ധുക്കള്‍ ആശങ്കയിലായി. ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്‌ക്കോളാം’ മുംതാസ് പറഞ്ഞു.

മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിരവധി വാര്‍ത്തകളാണ് മുംതാസിന്റെ മരണത്തെക്കുറിച്ച്‌ വന്നത്. ശനിയാഴ്ച സംസ്‌കാരം നടത്തും എന്നുവരെ വാര്‍ത്തയിലുണ്ടായിരുന്നു.

about bollywood actress mumthas

Vyshnavi Raj Raj :