പ്രശസ്ത ബോളിവുഡ് നടന്‍ നവാസ് നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനില്‍. 14 ദിവസത്തേക്ക് ആണ് താരത്തെ ക്വാറന്റൈനിലാക്കിയത്. മുസാഫര്‍നഗര്‍ ജില്ലയിലെ ബുധനയിലെ വീട്ടിലാണ് താരമിപ്പോള്‍.
ട്രാവല്‍ പാസ് എടുത്ത ശേഷം മെയ് 15 നാണ് താരം വീട്ടിലെത്തിയത്. അമ്മയും സഹോദരനും സഹോദരിയും അദ്ദേഹത്തോടൊപ്പം സ്വകാര്യ വാഹനത്തില്‍ യാത്ര നടത്തുകയും ചെയ്തിട്ടുണ്ട്. മെയ് 25 വരെ അദ്ദേഹവും കുടുംബവും ഹോം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രയ്ക്കിടെ 25 പോയിന്റില്‍ മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയനായതായി താരം പറഞ്ഞു. നേരത്തെ നടനെയും കുടുംബത്തെയും മെഡിക്കല്‍ സ്ക്രീനിംഗിന് വിധേയമാക്കുകയും കൊറോണ വൈറസിന് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു.
about bollywood actor