സ്ത്രീവേഷത്തിൽ ബാലു, നീലുവിനെ കടത്തിവെട്ടി; പുതിയ മേക്കോവറിന് പിന്നിലെ ട്വിസ്റ്റ് ഇതാണ്!

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.പരമ്പരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവർ.മറ്റു സീരിയലുകൾ പോലെ അവിഹിതവും അമ്മായിയമ്മ മരുമകൾ പോരും ഒന്നും കുത്തിനിറയ്ക്കാതെ ഒരു സാധാരണ കുടുംബത്തിലെ കാഴ്ചകൾ നിറഞ്ഞതുകൊണ്ടാണ് ഉപ്പും മുളകും ഇത്രക്കും ജനപ്രീതി നേടിയത്.

ബാലുവും നീലുവും, മുടിയനും, ലച്ചുവും, പാറുക്കുട്ടിയും, കേശുവും,ശിവയുമൊക്കെ അഭിനയിച്ച് തകർക്കുകയാണ്.ബാലുവായ് എത്തുന്ന ബിജു സോപാനം ഒരേ സമയം എല്ലാവരെയും ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ കഴിവുള്ള വ്യക്തിയാണ്. മാതൃകയുള്ളൊരു അച്ഛനായും ഉത്തരവാദിത്വം കാണിക്കാത്ത കെട്ടിയോനും തമാശ കാണിച്ച്‌ നടക്കുന്നവനുമൊക്കെയായിട്ടാണ് ബാലു അറിയപ്പെടുന്നതെങ്കിലും പുറത്ത് വലിയ ആരാധക പിന്‍ബലമാണുള്ളത്.

ഇപ്പോഴിതാ സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് ബാലു. മഞ്ഞനിറമുള്ള പട്ട് സാരിയൊക്കെ ഉടുത്ത് മേക്കപ്പൊക്കെ ഇട്ട് പൊട്ടും കമ്മലുമൊക്കെ അണിഞ്ഞാണ് ബിജു നില്‍ക്കുന്നത്. പഴയൊരു ചിത്രമാണെങ്കിലും വീണ്ടും ഇത് വൈറലായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ വീണ്ടും കറങ്ങി തിരിഞ്ഞെത്തിയതായിരുന്നു.

എന്ത് കഥാപാത്രം കിട്ടിയാലും അഭിനയിക്കുന്നതിന് പകരം ജീവിച്ച്‌ കാണിക്കുന്ന ആളാണെന്നാണ് ബിജുവിനെ കുറിച്ച്‌ ആരാധകര്‍ പറയാറുള്ളത്. കഥാപാത്രത്തിന് വേണ്ടി എടുക്കുന്ന സമര്‍പ്പണം അഭിനന്ദനമര്‍ഹിക്കുന്നവയുമാണ്. ഇപ്പോള്‍ വൈറലാവുന്ന ചിത്രത്തിന് താഴെയും ആരാധകര്‍ക്ക് പറയാറുള്ളതും ഇതൊക്കെ തന്നെയാണ്.

നിലവില്‍ ഉപ്പും മുളകും വലിയ വിജയമായി തുടരുകയാണ്. പാറുക്കുട്ടിയും കൂടി വന്നതോടെയാണ് പരമ്ബര വീണ്ടും ശ്രദ്ധേയമായത്. ഇതിനിടെ അശ്വതി നായര്‍ എന്ന താരത്തെ കൂടി എത്തിച്ച്‌ പൂജ ജയറാം എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വലിയ സ്വീകാര്യതയായിരുന്നു അശ്വതിയ്ക്ക് ലഭിച്ചത്. ഇനി പൂജയും മുടിയനും തമ്മിലുള്ള വിവാഹം നടക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

about biju sopanam

Vyshnavi Raj Raj :