ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു!

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വാഹനം കത്തിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബിജു മേനോന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ ബിജുവിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിംഗ് തുടര്‍ന്നു. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

about biju menon

Vyshnavi Raj Raj :