അറുപത് ദിവസം പിന്നിടുന്ന ബിഗ്‌ബോസിൽ രസകരമായ സംഭവങ്ങളാണ് ദിനംപ്രതി നടക്കുന്നത്.
തുടങ്ങിയപ്പോൾ പ്രേക്ഷകർ പ്രേതീക്ഷിച്ചതും കണ്ടതുമൊന്നുമല്ല ഇപ്പോൾ നടക്കുന്നത്.എന്തായാലും ഇപ്പോൾ വാശിയേറിയ മത്സരം തന്നെയാണ് ബിഗ്‌ബോസിൽ നടക്കുന്നത്.ഇപ്പോൾ മത്സരാർത്ഥികൾക്ക് ബിഗ്‌ബോസ്സ് നൽകുന്ന ടാസ്കുകൾ ഹൗസിൽ അടിപിടിക്കാണ് വഴിയൊരുക്കുന്നത്.
ഈ ആഴ്ച അവസാനിക്കുമ്ബോള്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഒരു രസകരമായ ടെയ്ലി ടാസ്ക്ക് നല്‍കിയിരിക്കുകയാണ്.ബിഗ് ബോസ് കുറച്ച് സന്ദര്‍ഭങ്ങള്‍ എഴുതിയ പേപ്പര്‍ ചീട്ടുകള്‍ അംഗങ്ങള്‍ക്ക് നല്‍കും. ബസര്‍ ശബ്ദം അടിക്കുമ്ബോള്‍ ഓരോ മത്സരാര്‍ഥികള്‍ വന്ന് ബൗളില്‍ നിന്ന് ഓരോ പേപ്പര്‍ ചീട്ടുകള്‍ എടുക്കുക . ശേഷം അതില്‍ നല്‍കിയിരിക്കുന്ന സന്ദര്‍ഭവുമായി ബന്ധപ്പെട്ട ഒരു സംഭവം സ്വന്തം ജീവിതത്തില്‍ നിന്ന് പറയുകയാണ് ടാസ്ക്ക്. ഏറെ രസകരമായ സംഭവങ്ങളാണ് ബിഗ് ബോസ് അംഗങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്.വീണയ്‌ക്ക് കിട്ടിയത് തണ്ടിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയാനായിരുന്നു.
ആദ്യ പ്രണയം പത്താം ക്ലാസ്സിൽ പടിക്കുമ്പോഴായിരുന്നുവെന്നും പെണ്‍കുട്ടികള്‍ മാത്രമുളള ക്ലാസിലായിരുന്നു താൻ പേടിച്ചിരുന്നതെന്നും പറഞ്ഞാണ് വീണു തുടങ്ങുന്നത്. തനിയ്ക്ക് വണ്ണമുളളതു കൊണ്ട് ആരും പ്രണയിക്കില്ല എന്നൊരു അപകര്‍ഷതാബോധം അന്ന് തനിയ്ക്ക് ഉണ്ടായിരുന്നു. ഈ സമയത്താണ് തന്റെ ആദ്യം പ്രണയം. അമ്ബലത്തില്‍ കൊട്ടന്‍ വരുന്ന ആളായിരുന്നു. അന്നൊക്കെ നേരിട്ട് പറയിലല്ലോ. അമ്ബലത്തില്‍ നാദസ്വരം പഠിക്കാന്‍ വരുന്ന കുട്ടി വഴി തന്നെ അറിയിക്കുകയായിരുന്നു. ആളിന്റെ പേര് എടുത്തു പറയാതെയായിരുന്നു വീണ പഴയ പ്രണയകഥ പറഞ്ഞത്.
അന്ന് ലാന്‍ഡ് ഫോണ്‍ മാത്രമാണ് വീട്ടിലുളളത്. അത് അച്ഛന്റെ മുറിയിലാണ്. ഞയറാഴ്ച അച്ഛനും അമ്മയും പുറത്തു പോകുമ്ബോഴാണ് ഫോണ്‍ വിളിക്കുന്നത്. സാധാരണ അവര്‍ പുറത്തു പോകുമ്ബോള്‍ ഞാനും ഒപ്പം പോകുമായിരുന്നു. എന്നാല്‍ ഇതിന് ശേഷം തലവേദന എന്നൊക്കെ കള്ളം പറഞ്ഞ് ഞാന്‍ അവരോടൊപ്പം പോകാതെയായി. ഫോണ്‍ വിളി തുടര്‍ന്നും ബില്ല് വന്നപ്പോള്‍ അച്ഛന്‍ എന്നെ വിളിപ്പിച്ചു. തനിയ്ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. അച്ഛന് എന്നെ ഒരു സംശയവും ഇല്ലായിരുന്നു. തുടര്‍ന്ന് ബില്ല് എടുത്തപ്പോഴാണ് ഒരു നമ്ബറില്‍ നിന്ന് മാത്രം നിരന്തരം ഫോണ്‍ വന്നിരിക്കുന്നത്.
വൈകിട്ട് അമ്ബലത്തില്‍ നിന്ന് മടങ്ങി വന്നപ്പോള്‍ അമ്മയും ചേട്ടനും വീട്ടിനു മുന്നില്‍ നില്‍ക്കുന്നു. അമ്മ എന്നെ പൂജമുറിയിലേയ്ക്ക് കൊണ്ട് പോയി രാമായണത്തില്‍ തൊട്ട് സത്യം ചെയ്യിപ്പിച്ചു. സാധാരണ സ്ഥിരം ചോദ്യങ്ങളായിരുന്നു എന്നോട് ചോദിച്ചത്. പൂജ മുറിയാണെന്നൊന്നും നോക്കിയില്ല നല്ല തല്ല് കിട്ടി. പിന്നീട് ചേട്ടന്റെ ഊഴമായിരുന്നു. ഒടുവില്‍ സത്യം പറഞ്ഞെന്നും വീണ നായര്‍ പറഞ്ഞു. പിന്നീട് ആളെ അവിടെന്ന് സ്ഥലം മാറ്റുകയായിരുന്നു. ഇത് എന്റെ നഷ്ടപ്രണയമല്ലെന്നും ഇപ്പോഴും ഞാന്‍ എന്റെ കണ്ണേട്ടനെ പ്രണയിച്ചു കൊണ്ട് ഇരിക്കുകയാണെന്നും വീണ പറഞ്ഞു.
about bigboss season 2