ബി ഗ്‌ബോസിലെ മത്സരാർത്ഥികളുടെ പ്രകടനം കണ്ട് ഇപ്പോൾ പ്രേക്ഷകർ ആകെ അമ്പരന്നിരിക്കുകയാണ്.വളരെ മോശമായ രീതിയിലാണ് പരിപാടി പോകുന്നത് എന്ന രീതിയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.അലസാന്‍ഡ്രയും ജസ്‍ലയും സുജോയുമടക്കം മിക്കവാറും ബിഗ്‌ബോസിലെ സ്‌മോക്കിങ് ഏരിയയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്ന കാഴ്ച്ചയൊക്കയാണ് കാണുന്നത്.ഇതിൽ പലതും പ്രേക്ഷക വിമർശനം നേരിടുകയും ചെയ്യുന്നു.പതിവിൽ വിപരീതമായി കഴിഞ്ഞ ദിവസം ഫുക്രുവും സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം ഫുക്രുവിനോട് ചോദിക്കുകയുണ്ടായി.
വിശേഷങ്ങളെല്ലാം ചോദിച്ചു വരുന്നതിന്‍റെ ഇടയ്ക്കായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. കണ്ണില്‍ പുക കയറിയിട്ട് ചൊറിയുന്നുവെന്നോ ഒക്കെ പറയുന്നത് കേട്ടല്ലോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. ഇത് കേട്ടപ്പോള്‍ കാര്യം മനസിലായതുപോലെ ഫുക്രു ചിരിച്ചു. കാര്യം അവര്‍ക്ക് മനസിലായെന്നും, അവര്‍ മനസിലാക്കിയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.നിനക്ക് പുതിയ അസുഖം തുടങ്ങിയിട്ടുണ്ടല്ലോ, ഇവരുടെ കൂടെ കൂടി പഠിച്ചതാണോ, ലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നന്നായാല്‍ നിനക്ക് കൊള്ളാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വളരെ അനിശ്ചിതമായ ഒരു ഘട്ടത്തിലൂടെയായിരുന്നു ഷോ കടന്നു പോയത്. കണ്ണിനസുഖമായി ആദ്യം ഹൗസിന് പുറത്തേക്ക് പോയത് പരീക്കുട്ടിയായിരുന്നു. പിന്നാലെ സുജോയും രേഷ്മയും ആർ ജെ രഖുവും അലാൻഡറയും പുറത്തുപോയി. ഒടുവിൽ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച് മാറിനിന്നവരിൽ മൂന്നുപേർ തിരിച്ചെത്തി.സുജോ മാത്യു, അലക്‌സാൻഡ്ര രഘു എന്നിവരായിരുന്നു തിരിച്ചുവന്നത് കഴിഞ്ഞ ദിവസം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ ആദ്യത്തെ സർപ്രൈസ് ഇതായിരുന്നു. തിരിച്ചെത്തിയവർ പരസ്പ്പരം വിശേഷങ്ങൾ പങ്കുവെക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. എലീനയും ദയ അശ്വതിയും ഇനിയും തിരിച്ചെത്തിയിട്ടില്ല.
about bigboss