രജിത്തിന് വില്ലന്റെ മുഖമായിരുന്നു;പക്ഷെ അതൊന്നും ആരോടും പറയാൻ പറ്റില്ല!

ബിഗ്‌ബോസ് സീസൺ 2 ഇപ്പോൾ 65 ദിവസം പിന്നിട്ടിരിക്കുകയാണ്.ഈ ദിവസങ്ങളിൽ ബിഗ്‌ബോസ് ഹൗസിൽ നടന്നത് സംഭവബഹുലമായ കാര്യങ്ങളായിരുന്നു.പ്രേക്ഷകർ ഒട്ടും പ്രേതീക്ഷിക്കാത്ത നിമിഷങ്ങളിലൂടെയാണ് പരിപാടി ഇപ്പോൾ പോകുന്നത്.ഏറ്റവും ശക്തനായ മത്സരാർത്ഥി,ഒരുപാട് പ്രേക്ഷക പിന്തുണയുള്ള വ്യക്തി രജിത് കുമാർ, ഇപ്പോൾ ബിഗ്‌ബോസിൽ നിന്നും പുറത്തായി.ബിഗ്‌ബോസ് നൽകിയ ടാസ്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതാണ് പ്രശനത്തിന് കാരണം .ഇതിനെത്തുടർന്ന് ബിഗ്‌ബോസിൽ നിന്നും രജിത്തിനെ പുറത്താക്കുകയായിരുന്നു.

എന്നാൽ സംഭവത്തെത്തുടർന്ന് രജിത്തിന് പിന്തുണ നല്കിയിരുന്നവരിൽ പലരും രജിത്തിന് എതിരെ തിരഞ്ഞിരിക്കുകയാണ്.രഘു തന്റെ ദേഷ്യം സുജോയോട് പങ്കുവെക്കുകയും ചെയ്തു. സുജോയുമായി സംസാരിക്കുന്നതിനിടയിലാണ് രഘു സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിച്ചത്. നീ ആ സമയത്ത് അടുത്തുണ്ടായിരുന്നുവെങ്കില്‍ നിനക്കും ദേഷ്യം തോന്നും. മുളക് തേച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വില്ലന്റെ ലുക്കായിരുന്നു. ശരിക്കും നെഗറ്റീവായിരുന്നു. ഇതേക്കുറിച്ച്‌ അവിടെ പറയാതിരുന്നതാണ്. കള്ളനെന്ന് വിളിച്ചത് രജിത്തിന് ഫീലായിരുന്നു. അങ്ങനെയൊരു ഉദ്ദേശത്തിലല്ല അദ്ദേഹം മുളക് എടുത്തത്.

ഞാന്‍ പ്രതികരിക്കുന്നത് പോലെയായിരിക്കില്ല നീ പ്രതികരിക്കുന്നത്. രേഷ്മയെ പിടിച്ചുനിര്‍ത്തിയിട്ട് ഒരൊറ്റ തേക്കലാണ്. തര്‍ക്കം പോലും അവിടെ നടന്നിരുന്നില്ല. അദ്ദേഹത്തിന് മാനസിക പ്രശ്‌നമാണമെന്നുള്ള ആക്ഷനും രഘു കാണിക്കുന്നുണ്ടായിരുന്നു. തലയ്ക്കാണ് പ്രശ്‌നമെന്ന തരത്തിലായിരുന്നു രഘുവിന്റെ ആക്ഷന്‍.
രജിത്തേട്ടനെയല്ല താന്‍ ആ സമയത്ത് കണ്ടതെന്നും രഘു പറഞ്ഞിരുന്നു. ഏത് തരത്തിലുള്ള വ്യക്തിത്വമായാലും അദ്ദേഹം ഇങ്ങനെ ചെയ്യില്ല. അയാള്‍ ആരേയും ദ്രോഹിക്കില്ല. ചൊറിയാന്‍ മാത്രമേ അദ്ദേഹത്തിന് അറിയുള്ളൂ. അതെന്താ, ഇതെന്താ എന്നൊക്കെയുള്ള ചോദ്യങ്ങളേ പുള്ളിക്കുള്ളൂ. ഫിസിക്കലി പോലും പുള്ളി ഒന്നും ചെയ്യില്ല. ഇത് വേറെ ലെവലിലേക്കായിരിക്കും പോവുക. പുള്ളി ആവശ്യപ്പെട്ടിട്ടായിരിക്കും പുറത്തേക്ക് പോയത്. കൊന്നാലും അകത്തേക്ക് പോവില്ലെന്ന് പുള്ളി പറഞ്ഞിരിക്കാം.

about bigboss

Vyshnavi Raj Raj :