അലസാന്‍ഡ്രയ്‌ക്കെതിരേ വീണ നായര്‍ കേസ് കൊടുത്തു;സംഭവം കൈവിട്ടുപോകുന്നു!

ബിഗ്‌ബോസ്സിൽ പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ആരാകും വിജയ് എന്ന വാർത്തയ്ക്കായാണ്.പരിപാടി ഇപ്പോൾ അവസാന ദിവസങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിഗ്‌ബോസ്സ് ഹൗസിനുള്ളിൽ തല്ലും പിടിയും വഴക്കുമൊക്കെ വർദ്ധിച്ചുവരുന്നതും കാണാം.ഇപ്പോളിതാ കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്കിലെ ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീക്ക്‌ലി ടാസ്‌ക് ആയ കോടതി ടാസ്‌കില്‍ അലസാന്‍ഡ്രയ്‌ക്കെതിരേ വീണ നായര്‍ കേസ് കൊടുത്തതാണ് ഇപ്പോഴത്തെ വിഷയം.കഴിഞ്ഞ വാരത്തിലെ വീക്ക്‌ലി ടാസ്‌കില്‍ വീണയും അമൃതയും തമ്മിലുണ്ടായ ഒരു സംഭാഷണത്തെ സാന്‍ഡ്ര തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിലേയ്ക്ക് താന്‍ പറഞ്ഞിട്ടില്ലാത്ത നേക്കഡ് എന്ന വാക്ക് സാന്‍ഡ്ര ചേര്‍ക്കുകയും ചെയ്തുവെന്നായിരുന്നു വീണയുടെ പരാതി.ആ വാക്ക് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതിന്റെ വിശദീകരണം വേണമെനന്നായിരുന്നു വീണയുടെ ആവശ്യം.

കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ വീണ തന്റെ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് പറയാനുള്ളത് അലസാന്‍ഡ്രയും പറഞ്ഞു. ‘ഖനി’യിലേക്ക് കുതിക്കാനുള്ള ശ്രമത്തിനിടെ വീണ കുനിഞ്ഞപ്പോള്‍ പൊങ്ങിനിന്ന ടീഷര്‍ട്ട് അമൃത പിടിച്ച്‌ താഴ്ത്തി ഇട്ടിരുന്നു. എന്നാല്‍ എന്തിനാണ് തന്റെ ഉടുപ്പ് പിടിച്ച്‌ പൊക്കിയത് എന്നാണ് തിരിഞ്ഞുനിന്നുകൊണ്ട് വീണ ചോദിച്ചത്. പക്ഷേ പൊക്കുകയല്ല, ഷര്‍ട്ട് താഴ്ത്തുകയാണ് താന്‍ ചെയ്തതെന്ന് അമൃത പറഞ്ഞെങ്കിലും വീണ പിന്നെയും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നീ അങ്ങനെ ചെയ്താല്‍ അതിലും മോശമായി ചെയ്യാന്‍ എനിക്ക് അറിയാമെന്ന് വീണ പറഞ്ഞു.’ അക്കാര്യം പറഞ്ഞപ്പോള്‍ നേക്കഡ് എന്ന പ്രയോഗം വന്നുപോയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അപ്പോള്‍ത്തന്നെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നുവെന്നും അലസാന്‍ഡ്രയും അലസാന്‍ഡ്രയ്ക്കുവേണ്ടി വക്കീലായി നിന്നിരുന്ന ആര്യയും ചൂണ്ടിക്കാട്ടി’. അലസാന്‍ഡ്ര സാക്ഷിയായി ഹാജരാക്കിയ അമൃതയും ഇതേ രീതിയില്‍ സംസാരിച്ചു.

പിന്നീട് പ്രശനം കൂടുതൽ വഷളായി.വീണ പൊട്ടിക്കയും എന്ന അവസ്ഥ വരെ എത്തി.മാത്രമല്ല
കോടതിയില്‍ വെച്ച്‌ സാന്‍ഡ്ര വീണ്ടും മാപ്പു പറയുകയാണെങ്കില്‍ തനിക്ക് ഈ പ്രശ്നത്തില്‍ നിന്നും കുറിച്ച്‌ ആശ്വാസം ലഭിക്കുമെന്നും വീണ പറഞ്ഞു. തുടര്‍ന്ന് അലസാന്‍ഡ്ര പരസ്യമായി മാപ്പ് പറയുകയായിരുന്നു. ഇതോടെ വീണ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത്.തുടര്‍ന്ന് വീണയുടെ അഭിനയത്തിന് ഒരു ഓസ്‌കാര്‍ കൂടി കൊടുക്ക് എന്നായിരുന്നു സാന്‍ഡ്രയുടെ ഡയലോഗ്.വീണ കോടതിയില്‍ നടത്തിയ വൈകാരിക പ്രകടനത്തെ പുച്ഛിച്ചു കൊണ്ടുള്ളതായിരുന്നു സാന്‍ഡ്രയുടെ ഈ വാക്കുകള്‍.

about bigboss

Vyshnavi Raj Raj :