“പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” മഞ്ചുവിന്റെ പിറന്നാൾ സമ്മാനം!

പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുതന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിസച്ചെത്തിയത്. “പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” എന്ന രസകരമായ ക്യാപ്ഷനാണ് മഞ്ജു ചിത്രത്തിന് നല്‍കിയത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ഭാവനയും.

ദക്ഷിണേന്ത്യയിലെ ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി മികച്ച പ്രകടനം നടത്തിയ താരമാണ് ഭാവന. സം‌വിധായകന്‍ കമലിന്‍റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.

about bhavana birthday

Vyshnavi Raj Raj :