ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ഭാമ.ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ചവയൊക്കെ മികച്ചതാക്കാൻ ഭാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിവേദ്യം, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ,സെവൻസ് തുടങ്ങി സിനിമകളിൽ നായികയായി തിളങ്ങി.മലയാളി തനിമയുള്ള ഒരു നടിയായിട്ടാണ് ഭാമയെ ആരാധകർ കാണുന്നത്.ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം കഴിഞ്ഞത്.ഈ അടുത്തിടെ അടുത്തിടെ ചലചച്ചിത്ര രംഗത്ത് ചൂടു പിടിച്ച വാർത്തയായിരുന്നു ഭാമ സംവിധായകന്റെ കരണത്തടിച്ച സംഭവം. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു.
ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. ഇത് ഭാമ നിഷേധിച്ചു.
ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ എന്താടാ നീ കാണിച്ചത്? കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി.അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇക്കഴിഞ്ഞ ജനുവരിയില്‍ ഭാമ വിവാഹിതയായിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിച്ചത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ് അരുണ്‍.. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.
about bhama