ഓവർ സ്മാർട്ട് ആയി പണി കിട്ടി! ഭാഗ്യലക്ഷ്മിയും കൂട്ടരും ജയിലിലേക്ക്? മനുഷ്യാവകാശ കമ്മീഷൻ കട്ടക്കലിപ്പിൽ

സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. അതേ സമയം ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

അതേസമയം 5 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കേസെടുത്ത വിജയ് പി നായരെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് അറസ്റ്റ് മണത്തു.സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വിജയ് പി.നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിജയിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫെമിനിസ്റ്റുകളെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചു. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ലീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം. എന്നാണ് അവരുടെ അപേക്ഷ.

തന്റെ യൂ ട്യൂബ് ചാനലില്‍ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കെതിരെ ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും നേതൃത്വത്തില്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് ദേഹത്ത് മഷി ഒഴിക്കുകയും മുണ്ട് പറിച്ച് ചൊറിയണം തേച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് വിജയ് പി നായര്‍ പറയുന്നത്. ആക്രമിക്കാന്‍ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. ഒരു തരത്തിലും ശാരീരികമായി അപമാനിച്ചിട്ടില്ല. തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപും കവര്‍ന്നു. അവര്‍ക്കെതിരെ പൊലീസ് കേസെടുത്ത വിരോധത്താലാണ് തനിക്കെതിരെ കള്ളക്കേസ് നല്‍കിയതെന്നും തെളിവുകള്‍ നിരത്തി വിജയ് പി നായരും പറയുന്നു. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. വീഡിയോയുടെ പൂര്‍ണ രൂപം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ആരാണ് ആക്രമിക്കുന്നതെന്നും തെറി വിളിക്കുന്നതെന്നും വ്യക്തമാണ്. എന്തായാലും കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

അതേസമയം വിജയ് പി നായരെ കുറിച്ച് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും വലിയ അറിവില്ലെന്നും കണ്ടെത്തി. ആറു വര്‍ഷമായി വെള്ളായണി ചാപ്ര ഇടവഴിയിലാണ് വിജയ് പി.നായരുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. നാട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വീട്ടില്‍ അമ്മയും സഹോദരനുമുണ്ട്. സ്റ്റാച്യു ഗാന്ധാരിയമ്മന്‍ കോവിലിനടുത്ത് വാടകയ്ക്കു താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാന്‍ വീട്ടിലെത്തുമായിരുന്നു. നാട്ടുകാരുമായി ഇടപഴകാതെ, അമ്മയെ കണ്ടശേഷം വൈകിട്ടോടെ ബൈക്കില്‍ മടങ്ങിപോകുകയായിരുന്നു പതിവ്.

about bhagyalekshmi

Vyshnavi Raj Raj :