വിജയ് പി.നായരെ അടപടലം പൂട്ടി ഇത് ഭാഗ്യലക്ഷ്മിയുടെ വിജയം ഒളിഞ്ഞിരിക്കുന്നത് എട്ടിന്റെ പണി? ഇനി പോര് നേർക്കുനേർ!

യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ വിവാദങ്ങൾ കടുക്കുകയാണ്. അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം ഈ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന്റേയും പോലീസിന്റേയും കണ്ണ് തുറപ്പിക്കാന്‍ അയാളെ വീട്ടില്‍ കയറി തല്ലിയ ഭാഗ്യലക്ഷ്മി, ദിയസന, ശ്രിലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ കാര്യം എന്താകുമെന്നാണ് ഇപ്പോഴുള്ള സംശയം. വിജയ് പി നായരുടെ വീട്ടില്‍ കയറി ഭിഷണിപ്പെടുത്തി ചെകിടത്തടിച്ച് മുണ്ട് വലിച്ചൂരി ചൊറിയണം ഇട്ട പരാതിയിന്‍മേല്‍ പോലീസ് എടുത്ത കേസ് ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. 7 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കുറ്റമാണെന്നാണ് പറയുന്നത്. അതേസമയം പൊട്ടന് പലവഴി ആലോചിച്ചിട്ടും കിട്ടിയത് 5 വര്‍ഷം ജയിലില്‍ കിടക്കാന്‍ പറ്റിയ കുറ്റവുമാണ്. 5 വര്‍ഷം കുറ്റം ചെയ്തയാളെ പോലീസ് ഇന്നലെ പൊക്കി അകത്തിട്ടു.

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂര്‍ സ്വദേശി വിജയ് പി.നായരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോള്‍ കാണാനില്ലാത്തതിനെത്തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

വിജയിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോള്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വലിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനാല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞിരുന്നു.

അതേസമയം ഈ സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞു. അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ട്. അങ്ങനെ ഇതിന് ശേഷം ആദ്യമായി ഭാഗ്യലക്ഷ്മി ചിരിച്ചത് ഇന്നലെയാണ്. തങ്ങളെ അപമാനിച്ച വിജയ് പി നായരെ അകത്താക്കിയത് ഒരു കാര്യം. പക്ഷെ ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തെന്ന് വ്യക്തമല്ലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പോലും നിയമം കയ്യിലെടുക്കാന്‍ പാടില്ലെന്ന വ്യക്തമായ സൂചന നല്‍കി. ഇതോടെ അറസ്റ്റ് മണത്തിരുന്നു. ഇതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന്റെ വഴിയും നോക്കിയിരുന്നു.

എന്നാല്‍ പത്രക്കാര്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനായി ഭാഗ്യലക്ഷ്മി അടിച്ച അടി സര്‍ക്കാരിനുള്ള അടി എന്നാണല്ലോ പറയുന്നതെന്നായി. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ വളരെ സംയമനും പാലിച്ച് സ്ത്രീകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്ന് സംശയമില്ലാതെ വ്യക്തമാക്കി. ഇത് ലൈവായി കണ്ടതോടെ ഭാഗ്യലക്ഷ്മിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. അതവരുടെ വാക്കുകളിലും വ്യക്തമാണ്.

കേരളത്തില്‍ ജനിക്കാനായതില്‍ അഭിമാനമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്. നിയമനിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

യൂ ട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഒറ്റപ്പെടുത്തുന്നതിന് പകരം ഞങ്ങള്‍ പ്രതികരിച്ച രീതിയെ വിമര്‍ശിക്കാനായിരുന്നു വലിയ വിഭാഗത്തിനും താല്‍പ്പര്യം. എന്നാല്‍, സംസ്ഥാന വനിതാ കമീഷന്‍ വിഷയത്തില്‍ ശക്തമായ നിലപാടെടുത്തു. രണ്ട് വനിതാ മന്ത്രിമാരും സ്ത്രീപക്ഷത്ത് ഉറച്ചുനിന്നു. നിലപാട് പരസ്യമായി പറഞ്ഞു. മുഖ്യമന്ത്രിയും ഉടന്‍ പ്രതികരിച്ചു. മറ്റൊരു സര്‍ക്കാരില്‍നിന്നും ഈ സമീപനം പ്രതീക്ഷിക്കാനാകില്ല.

സ്ത്രീകള്‍ കരയാനും അപേക്ഷിക്കാനും മാത്രമേ പാടുള്ളൂവെന്ന് ശഠിക്കുന്നവരാണ് വിജയ് പി നായരെ ന്യായീകരിക്കുന്നത്. ഇതില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുമുണ്ടെന്നത് നിരാശപ്പെടുത്തുന്നു. എന്നാല്‍, എതിര്‍ക്കുന്നവരിലൊരാള്‍ അതിക്രമം നേരിട്ടാലും സുരക്ഷാ കവചമാകുന്ന നിയമമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് മനസ്സിലാക്കി സമൂഹം ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കണമെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

about bhagyalakshmi

Vyshnavi Raj Raj :