യൂട്യൂബറെ ആക്രമിക്കാൻ ഭാഗ്യലക്ഷ്മിക്കൊപ്പം കൊലക്കേസ് പ്രതിയായ സിപിഎം ഗൂണ്ടയും! ആ ചിത്രം മുക്കിയത് എന്തിന്?ആരോപണവുമായി ബി ജെ പി

അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവം ചാനല്‍ ചര്‍ച്ചയില്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോലെ വിഭിന്ന സ്വരങ്ങളാണ് ഉണ്ടായത്. അശ്ലീല പരാമര്‍ശം നടത്തിയ വിജയിനെ ആരും പിന്തുണച്ചില്ല. അതേസമയം ഭാഗ്യ ലക്ഷ്മിയും കൂട്ടരും നടത്തിയതിനെ ചിലര്‍ ന്യായീകരിച്ചു. നിയമം തങ്ങൾക്കൊപ്പം നിൽക്കാത്തതാണ് അവരെ ഇത്തരമൊരു അക്രമം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് കൂടുതൽ സ്വരങ്ങൾ ഉയരുന്നത്.നമ്മുടെ നിയമം സ്ത്രീകൾക്ക് വേണ്ട സുരക്ഷിതത്വം നൽകുന്നതിൽ പാളിപ്പോകുന്നു എന്ന ഈ സംഭവം വ്യതമാക്കുന്നു.
എന്നാൽ ഇപ്പോളിതാ സംഭവത്തിൽ വീണ്ടും വിവാദം കൊഴുക്കുകയാണ്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് വിജയ് നായരെ മര്‍ദിച്ചത്. എന്നാൽ ഇപ്പോളിതാ ഇവര്‍ക്കൊപ്പം യൂട്യൂബറെ മർദിക്കാൻ തലസ്ഥാനത്തെ കുപ്രസിദ്ധ ഗൂണ്ട ഉണ്ടായിരുന്നു എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ചാക്കയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതിയായിരുന്ന ശ്യാം ആന്റണി എന്ന സിപിഎം ഗൂണ്ട ആയിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത് എന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭാഗ്യലക്ഷ്മിയെ ഇയാളാണ് കാറില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും. ശ്യാം ആന്റണി തന്നെ ഭാഗ്യലക്ഷ്മിക്ക് ഒപ്പം കാറിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തുവെന്നും മാധ്യമം വ്യക്തമാക്കുന്നു.

അങ്ങോട്ട് പോകും വഴിയാ, ഞാനൊരു ഫെമിനിസ്റ്റ് അനുകൂലയല്ല, ഒരു ഹ്യൂമനിസ്റ്റനുകൂലയാണ്…. എന്നു തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് നായരെ മര്‍ദിക്കുമ്പോള്‍ സിപിഎം ഗൂണ്ടയായ ശ്യാം ആന്റണി പിന്നില്‍ ഉണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അടക്കമുള്ളവരെ അടുത്ത സുഹൃത്ത് കൂടിയാണ് ശ്യാം ആന്റണി. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തലസ്ഥാനത്തെ ഒരു സിപിഎം ഗൂണ്ടയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കാനും യൂട്യൂബറെ ആക്രമിക്കാന്‍ കൂട്ടുപിടിക്കാനും ഭാഗ്യലക്ഷ്മിക്ക് ശ്യാമുമായി എന്തു ബന്ധമെന്നാണ് ഉയരുന്ന ചോദ്യം.വിജയ് പി നായർ ചെയ്ത തെറ്റ് ഒരു നായീകരണവും അർഹിക്കുന്നതല്ല ..അതിന് തക്കതായ മറുപടി തന്നെയാണ് വിജയ ലക്ഷ്മിയും കൂട്ടരും ചെയ്തത്.എന്നാൽ അത് ഒരു ഗുണ്ടയുടെ കുട്ടുപിടിച്ചായിരുന്നെകിൽ അതിനെ ന്യായീകരിക്കാൻ കഴിയില്ല..

അതേസമയം സ്ത്രീകളെ അപമാനിച്ച വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാെത പൊലീസ്. സൈബര്‍ പരിശോധനകള്‍ തുടരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല.വിഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വിഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വിഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പൊലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങള്‍ അത് കാണുന്നതിനും ഇടയാകുന്നുണ്ട്.

ഇന്ന് സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും. അതോടൊപ്പം, വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയും അപമാനിച്ചെന്ന പരാതിയില്‍ വിജയ്ക്കെതിരെയും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് പോകേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

about bhagyalakshmi

Vyshnavi Raj Raj :