ബാലഭാസ്കറിന്റെ മരണത്തിൽ നിർണായക അറസ്റ്റ്? നടന്നത് ആസൂത്രിത കൊലപാതകം..എല്ലാ കണ്ണുകളും അവരിലേക്ക് തന്നെ!

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ നുണപരിശോധന പൂർത്തിയായിരിക്കുകയാണ്. സുഹൃത്ത് വിഷ്ണു സോമസുന്ദരം സാക്ഷി കലാഭവൻ സോബി എന്നിവരെയാണ് ഇന്നലെ കൊച്ചിയിലെ സിബിഐ ഓഫീസിൽ നുണപരിശോധനക്ക് വിധേയരാക്കിയത്. കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിർണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവൻ സോബി വെളിപ്പെടുത്തി.

ബാലഭാസ്കറിന്റെ സുഹൃത്തും 2019ലെ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം രാവിലെ 10 മണിയോടെ കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായി. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന മൊഴിയാണ് വിഷ്ണു നേരത്തെ നൽകിയിരുന്നത്. ബാലഭാസ്കറിനെ സ്വർണക്കടത്ത് സംഘം അപായപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. നുണപരിശോധന 3 മണിക്കൂർ നീണ്ടു. ഉച്ചക്ക് 1.30യോടെ കേസിലെ പ്രധാന സാക്ഷിയായ കലാഭവൻ സോബി ഹാജരായി. ബാലഭാസ്കറിനെ ആസൂത്രതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവർത്തിച്ചു. 15 ദിവസത്തിനുള്ളിൽ നിർണായക അറസ്റ്റുണ്ടാകുമെന്നും സോബി പറഞ്ഞു.

ബാലഭാസ്ക്കറിൻ്റെ ഡ്രൈവറായിരുന്ന അർജുനെയും മുൻ മാനേജർ പ്രകാശൻ തമ്പിയെയും കഴിഞ്ഞ ദിവസം നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ കേന്ദ്ര ഫൊറന്‍സിക് ലാബുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

about bhagyalakshmi

Vyshnavi Raj Raj :