ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട..അവര്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെന്ന് സർക്കാർ നിർദ്ദേശം..പോലീസ് അനുസരിച്ചു..എല്ലാം വെറും നാടകം!

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ തല്ലാൻ പോയി ഒടുവിൽ പണിവാങ്ങിയിരിക്കുകയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും.വിജയ് പി നായർ ചെയ്തത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ്.എന്ന് കരുതി ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തത് ശരിയാണെന്ന് പറയാൻ കഴിയില്ല.നിയമം കയ്യിലെടുക്കുന്നത് ഗുരുതരമായ തെറ്റുതന്നെയാണ്.അതുകൊണ്ട് തന്നെയാണ് പൊതുസമൂഹം വിജയ് പി നായരേക്കാൾ കൂടുതൽ ഭാഗ്യലക്ഷ്മിയേയും കുട്ടാളികളെയും വിമർശിക്കുന്നതും.എന്തായാലും വിജയ് പി നായരേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യവും കിട്ടി.എന്നാൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.ഇവരെ ഉടൻ അറെസ്റ് ചെയ്യുമെന്നും വാർത്തകൾ വന്നു.ഇതിനെത്തുടർന്ന് ഭാഗ്യലക്ഷ്മിയും ദിയാസനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിൽ പോയി എന്നും കേട്ടു.എന്നാൽ ഇതൊക്കെ വെറും പ്രഹസനമായിരുന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അങ്ങനെ തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല.കാരണം അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായര്‍ ഒരിക്കലും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വേണ്ടത് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വേറൊരു സൈബര്‍ കേസും എടുത്തിട്ടുണ്ട്.അതേസമയം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയെങ്കിലും വിജയ് പി.നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല എന്നാണ് പറയുന്നത്.

കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശമാണ് പൊലീസിനു ലഭിച്ചത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. അതിനു സാവകാശം നല്‍കാനാണ് അനൗദ്യോഗിക തീരുമാനം. അവര്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെ. അല്ലെങ്കില്‍ പിന്നെ സ്ത്രീ വിരുദ്ധ സര്‍ക്കാരായി വ്യാഖ്യാനിക്കും. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും തമ്പാനൂര്‍ പൊലീസിന്റെ നിലപാട്.

അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നെങ്കില്‍ ജയിലിലടച്ചോട്ടെ അഭിമാന പൂര്‍വം ജയിലില്‍ കിടക്കുമെന്നാണ് കരഞ്ഞ് കൊണ്ടിവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ചാനലുകാര്‍ മഷിയിട്ട് നോക്കിയിട്ടും ഇവരെ കാണാനില്ല. മറിച്ച് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയെങ്കില്‍ വീണ്ടും ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞേനെ. സത്യം ജയിച്ചു കിട്ടിയത് വച്ചോ എന്നായി മാറിയേനെ.

ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പോകുന്നെങ്കില്‍ പോട്ടെ ചായകുടിച്ചിട്ട് വരാമെന്ന അവസ്ഥ. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് നിയമോപദേശവും പോലീസ് തേടിയിരുന്നു.

മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
സ്ത്രീകളെ മോശമായ രീതിയില്‍ അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

അതേസമയം ഹൈക്കോടതിയില്‍ പോയാലും ജാമ്യം ലഭിക്കുക ബുദ്ധിമുട്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അഡീഷനല്‍ സെഷന്‍സ് കോടതി നടത്തിയ വെളിപ്പെടുത്തലുകള്‍ ഹൈക്കോടതിയും നടത്തിയാല്‍ ഇവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാകും. അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യാതെ വിടാനും പോലീസിന് കഴിയില്ല. എന്നാല്‍ തങ്ങള്‍ അവസാനം വരെ അറസ്റ്റ് ചെയ്തില്ലല്ലോ എന്ന് വാദിക്കാന്‍ സര്‍ക്കാരിനാകും. മാത്രമല്ല ജാമ്യം കിട്ടുന്ന വകുപ്പ് ചാര്‍ത്തി ഇവരെ രക്ഷപ്പെടുത്താനുമാകും.

about bhagyalakshmi

Vyshnavi Raj Raj :