തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ യുവനടനാണ് ബഷീര്‍ ബഷി. ഇപ്പോഴിതാ പ്രേമി വിശ്വനാഥിന് ഒപ്പമുള്ള ബഷീർ ബഷിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രേമി തന്നെയാണ് ഇരുവരുടെയും വീഡിയോ ആരാധകർക്കായി പങ്ക് വച്ചത്.
ഇൻസ്റ്റയിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ പ്രേമി ആരാധകരുടെ സംസാര വിഷയം. ബിഗ് ബോസ് താരമായ ബഷീർ ബഷിക്ക് ഒപ്പമുള്ള വീഡിയോ ആണ് പ്രേമി പങ്ക് വച്ചത്. മൂവി ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ ബഷീർ ബഷിക്ക് ഒപ്പം എന്ന ക്യാപ്‌ഷനോടെ പങ്കിട്ട വീഡിയോ ഇതിനകം തന്നെ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു. അതേസമയം വാനമ്പാടി ഫെയിം സായ് കിരണും ഇരുവരുടെയും വീഡിയോയിൽ കമന്റുമായി രംഗത്ത് എത്തി.നമ്മൾക്കും ചെയ്യണം ഇതേപോലെ ഒന്ന് എന്നാണ് സായ് പ്രേമിയോട് പറയുന്നത്.
അതേസമയം ഏതു സിനിമയിൽ ആണ് ബഷീറും പ്രേമിയും അഭിനയിക്കാൻ എത്തുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കറുത്തമുത്ത് സീരിയലിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി പ്രേമി വിശ്വനാഥ്. കറുത്തമുത്തിലെ കാര്‍ത്തു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത് മലയാളത്തിൽ അധികം തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അന്യഭാഷാ സീരിയലുകളിൽ പ്രേമി ഇപ്പോൾ താരമാണ്.
about basheer bashi