അപകടസ്ഥലത്ത് സരിത്തിനെ കണ്ടു?ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണ ചുമതല സിബിഐയ്ക്ക്,പ്രതികൾ ഉടൻ പിടിയിലാകും !

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണ ചുമതല സിബിഐയ്ക്ക്. സാധാരണയായ ഒരു അപകട മരണം എന്ന നിലയില്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസാണ് ഇപ്പോള്‍ സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണക്കടത്ത് ആരോപണങ്ങളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം.എന്നാൽ ബാലഭാസ്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി ശരത്തിനെ കണ്ടതായി കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.

അന്വേഷണം സിബിഐക്കു വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഉണ്ണി പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചിരുന്നു. സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് ഏറെ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഡിജിപി എത്തിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.
എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിയത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണക്കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രിതമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ഈ നിലപാട് തള്ളിയ ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

about bala bhaskar

Vyshnavi Raj Raj :