മലയാള സിനിമയിൽ ബാല താരങ്ങളായി ഒത്തിരിപേരെത്തിയിട്ടുണ്ടെങ്കിലും അതിലേറ്റവും കൂടുതൽ ഭാഗ്യമുള്ള താരങ്ങളിൽ ഒരാളാണ് ബേബി അനിഘ. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് ചുവടെടുത്ത് വെക്കുന്നത്.ഇപ്പോൾ തിരക്കേറിയ താരമായിരിക്കുകയാണ് അനിഘ.തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുകയാണ് താരം.ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് അനിഘ.
എനിക്ക് പതിനഞ്ച് വയസ് ആയെന്നും ഇന്നലെ ഒത്തിരി തമാശകള്‍ നിറഞ്ഞതായിരുന്നു. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും ഒത്തിരി നന്ദി എന്നും പറഞ്ഞ് അനിഘ തന്നെയാണ് പിറന്നാളിന്റെ കാര്യം പുറംലോകത്തെ അറിയിച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ ജന്മദിനത്തിന്റെ മംഗളങ്ങള്‍ അറിയിച്ച് നിരവധി ആരാധകരുമെത്തി.
വളരെ കുറഞ്ഞ കാലം കൊണ്ടാണ് അനിഘ സിനിമാലോകത്ത് തിളങ്ങിയത്. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് 2013 ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അനിഘയ്ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് തമിഴില്‍ നിന്നും അനിഘയെ തേടി കൈനിറയെ അവസരങ്ങളെത്തിയത്. ഈ വര്‍ഷം വിശ്വാസം എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളുടെ വേഷത്തിലെത്തി അനിഘ ശ്രദ്ധിക്കപ്പെട്ടിരുന്നു.
about baby anikha