വിസ്‌മയ കാഴ്ചകളൊരുക്കാൻ വീണ്ടും “അവതാർ” എത്തുന്നു;വൈറലായി ചിത്രങ്ങൾ!

സിനിമ പ്രേമികളും,പ്രേക്ഷകരും ഒരുപോലെ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അവതാർ.ഏവരെയും കാഴ്ചയുടെ വിസ്മയ ലോകം കാണിച്ച ആ ചിത്രം വളരെപെട്ടെന്നാരും മറക്കാൻ ഇടയില്ല.ഈ ചിത്രം “പെൻണ്ടോറയെന്ന വിദൂരഗ്രഹത്തിന്റെ” മായക്കാഴ്ചകൾ ആയിരുന്നു,മാത്രവുമല്ല ഈ കാഴ്ച കാട്ടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിച്ച ചിത്രമായിരുന്നു “ജെയിംസ് കാമറൂണിന്റെ” ‘അവതാർ’”. 1200 കോടി രൂപയെന്ന ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയചിത്രത്തിലൂടെ മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് ജെയിംസ് കാമറൂൺ പറഞ്ഞത്.

ഈ ചിത്രത്തിലെ ഇന്നും നിലനിൽക്കുന്ന അത്ഭുതം മറ്റൊന്നുമല്ല, പതിനൊന്നു വർഷങ്ങൾക്കിപ്പുറവും സാങ്കേതിക മികവിൽ ‘അവതാറി’നെ കവച്ചുവെയ്ക്കാൻ മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ലെന്നതും വിസ്മയാവഹമായ കാര്യമാണ്. എന്നാലിപ്പോൾ ആരാധകർക്കും,സിനിമ പ്രേമികൾക്കും ഒരുപോലെ ആ വിസ്മയ കാഴ്ച്ച വീണ്ടുമൊരുക്കാൻ മായക്കാഴ്ചകളുമായി ‘അവതാർ’ വീണ്ടും എത്തുകയാണ്. അടുത്ത വർഷം (2021) ഡിസംബർ 17നാണ് ചിത്രത്തിന്റെ അടുത്ത പതിപ്പ് എത്തുന്നത്.ഇപ്പോൾ “പെൻണ്ടോറ”യെന്ന സാങ്കൽപ്പികഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഇതോടെ ആക്മക്ഷ ഇരട്ടിയാവുകയാണ്.

ചിത്രം ഏറെ പ്രത്യകതയാണ് പ്രേക്ഷകർക്ക് നൽകിയത്, അതുവരെ ലോകം കാണാത്ത വിസ്മയക്കാഴ്ചകളിലേക്കാണ് ‘അവതാർ’ എന്ന “ത്രിഡി സയൻസ് ഫിക്ഷൻ” ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ടുപോയത്.കൂടാതെ ഇതുവരെ ആരും നേടാത്ത 2,789 ദശലക്ഷം ഡോളർ ആണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.’ 2019′ ജൂലൈയിൽ “അവെഞ്ചേഴ്സ്: എൻഡ്ഗെയിം” ഈ കളക്ഷൻ റെക്കോർഡ് ഭേദിക്കും വരെ ലോകസിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമായിരുന്നു ‘അവതാർ’.ഇങ്ങനെ തുടര്‍ച്ചയായ പത്തു വര്‍ഷം ബോക്സ്‌ഓഫീസില്‍ ഒന്നാം സ്ഥാനത്തായിരുന്നു ‘അവതാറി’ന്റെ സ്ഥാനം.അർഹിച്ച അംഗീകാരം, മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള 2010ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ചിത്രം നേടിയിരുന്നു.

about avatar movie

Noora T Noora T :