പരിചയസമ്പന്നരായ ആളുകളോടൊപ്പമെ വര്‍ക്ക് ചെയ്യു;പുതിയ സംവിധായകനാണെങ്കില്‍ ആരുടെയെങ്കിലും കൂടെ ജോലി ചെയ്ത പരിചയം വേണം!

ഇടക്കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ആസിഫ് അലി.എന്നാൽ ചെയ്ത എല്ലാ സിനിമകളും വിജയം ആയിരുന്നില്ല.എന്നാൽ ആസിഫിന്റേതായ് കഴിഞ്ഞ രണ്ട് വർഷമായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇനിയുള്ള തന്റെ സിനിമ സെലക്ഷന്‍ എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി.

‘പരിചയസമ്പന്നരായ ആളുകളോടൊപ്പമായിരിക്കും വര്‍ക്ക് ചെയ്യുക. പുതിയ സംവിധായകനാണെങ്കില്‍ ആരുടെയെങ്കിലും കൂടെ ജോലി ചെയ്ത പരിചയം വേണം. സിനിമ എന്താണെന്ന് അറിയാവുന്ന ആളായിരിക്കണം. തിരക്കഥ പൂര്‍ണമായി വായിച്ച് ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യൂ.

‘ഒരു സ്റ്റാര്‍ എന്നതിനേക്കാള്‍ എന്നിലെ ആക്ടറിനാണ് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത്. സിനിമകളില്‍ ഗസ്റ്റ് റോളുകള്‍ ചെയ്യുന്നതും കാരക്ടര്‍ റോളുകള്‍ ചെയ്യുന്നതും നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതുമൊക്കെ അതുകൊണ്ടാണ്. സിനിമ മോശമായാല്‍ ഒരുപാട് സങ്കടപ്പെടുന്ന ആളാണ് ഞാന്‍. അതില്‍ നിന്ന് കരകയറാന്‍ സമയമെടുക്കും. നല്ല അഭിപ്രായമാണെങ്കില്‍ ഞാനത് ഭീകരമായിട്ട് ആഘോഷിക്കും.’ ആസിഫ് പറഞ്ഞു.

23-ാം വയസില്‍ ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് (2009) ആസിഫ് അലിയുടെ സിനിമാ അരങ്ങേറ്റം. തൊട്ടുപിറകെ സത്യന്‍ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന ചിത്രത്തിലെ മംമ്തയുടെ നായകവേഷം തേടിയെത്തി. തുടര്‍ന്ന് പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍

നായകന്‍, വില്ലന്‍,ഹാസ്യതാരം,സഹനടന്‍ ഏത് വേഷവും ആസിഫിന്റെ കൈകളില്‍ ഭദ്രം
ട്രാഫിക്, ഇത് നമ്മുടെ കഥ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സെവന്‍സ്, ഓര്‍ഡിനറി,ഒഴിമുറി, 916,ജവാന്‍ ഓഫ് വെള്ളിമല,ഹണീബീ,കോഹിനൂര്‍,രാജമ്മ അറ്റ് യാഹൂ,ടേക് ഓഫ്, ഇബ്ലിസ്,വിജയ് സൂപ്പറും പൗര്‍ണമിയും,ടേക്ക് ഓഫ്,വൈറസ്,ഉയരെ,കക്ഷി അമ്മിണിപ്പിള്ള തുടങ്ങി പത്ത് വര്‍ഷം കൊണ്ട് അറുപത്തിയഞ്ചിലധികം ശ്രദ്ധേയ ചിത്രങ്ങള്‍.

about asif ali

Vyshnavi Raj Raj :