നിന്നോട് ഒരു ഇഷ്ടമുണ്ട്,അതു കളയരുത്;ആസിഫ് അലിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി താരം!

സിനിമയിൽ ഇന്ന് മുൻനിര നായകന്മാരിൽ മുന്നിൽ നിൽക്കുന്ന താരമാണ്.ആസിഫ് അലി.വലിയ ആരാധക പിന്തുണയാണ് താരത്തിനുള്ളത്.വളരെപെട്ടെന്നാണ് താരം മലയാള സിനിമ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയത്.മലയാളത്തിന്റെ സ്വന്തം നടനാണ് ആസിഫ് അലി . ആരാധകരുടെ അയൽകാരൻ എന്നുപറയാം. സിനിമാലോകത്തിലെ ചിലർക്കെങ്കിലും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ടാകും അങ്ങനെ ഒന്നാണ് നടൻ ആസിഫ് അലിക്കുണ്ടായിരിക്കുന്നത് . നായകൻ , വില്ലൻ എന്നിങ്ങനെ എല്ലാ ഷെയ്ഡ് കഥാപാത്രങ്ങളും ആസിഫ് അലിയുടെ കൈകളിൽ ഭഭ്രമാണ്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽകാതെ കഥാപാത്രകത്തിന് പ്രധാന്യമുള്ള ചിത്രങ്ങൾക്കാണ് താരത്തിന്റോതായി പുറത്തു വരുന്നത്. കരിയർ തുടങ്ങി 10 വർഷങ്ങൾ പിന്നിടുമ്പോൾ , ഉയർച്ചയ്ക്കൊപ്പം തന്നെ താഴ്ച്ചയും താരം നേരിട്ടിരുന്നു.

മാറുന്ന സിനിമ ട്രെന്റിനോടൊപ്പം സഞ്ചരിച്ച് താഴ്ച്ചയെ ഉയർച്ചയാക്കി മാറ്റി മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ ആസിഫിന് അത്ര കാലതാമസം വേണ്ടി വന്നില്ല. ഇപ്പോഴിത സിനിമയെ കുറിച്ചുളള തന്റെ കാഴ്ച്ചപ്പാട് മാറാന്‍ കാരണമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. സിനിമ നൽകിയ തിരിച്ചറിവുകളെ കുറിച്ചും താരം പറഞ്ഞു.

‘ഒരിക്കല്‍ ഒരു സിനിമയുടെ റിലീസിന് ശേഷം എറണാകുളം പത്മയിൽ പ്രേക്ഷക പ്രതികരണം അറിയാനായി ഞാന്‍ പോയി. ഇടവേള ആയപ്പോള്‍ മനസ്സിലായി അത് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍, ഇടനാഴിയില്‍ നിന്ന ഒരാള്‍ എന്നെ അടുത്തേക്കു വിളിച്ചു. എന്താ ചേട്ടാ എന്ന് ചോദിച്ചു. ടിക്കറ്റ് ചാര്‍ജായ 75 രൂപ തന്നിട്ടു പോയാ മതി എന്നായി അയാള്‍. ഞാന്‍ നിന്നു പരുങ്ങി. അദ്ദേഹത്തോടു ഞാൻ ക്ഷമ പറയുകയും ചെയ്തു.’

അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക് നല്ല ഓര്‍മയുണ്ട്. ‘ങും, പൊക്കോ. ഇനി ഇത് ആവര്‍ത്തിക്കരുത്. ഞങ്ങള്‍ക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്. അതു കളയരുത്’. എന്റെ ഉത്തരവാദിത്തം നിസ്സാരമല്ലെന്ന് ആ സംഭവം മനസ്സിലാക്കി തന്നു. എന്റെ മുഖം കണ്ട് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് ആദ്യ പരിഗണന കൊടുത്തു വേണം സിനിമ ചെയ്യാനെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തി.’ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

സിനിമയിൽ നിന്ന് തനിയ്ക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. പണ്ടൊക്കെ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നിവർ അത് തിരക്കഥയ്ക്ക് നോ പറഞ്ഞാലും ആ കഥാപാത്രം തന്നെ തേടിയെത്തുമായിരുന്നു.പിന്നീടാണ് എന്റെ ബാച്ചിലേക്ക് പുതിയ ആളുകൾ വന്നത്. വിജയ് സൂപ്പറാണ പൗർണ്ണമിയും കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു. ആ സമയത്താണ് ഉയരെെ തന്നെ തേടിയെത്തുന്നത്. സുഹൃത്തുക്കൾ പലരും പറഞ്ഞു അതു ചെയ്യരുതെന്നാണ് പറഞ്ഞത്. എന്നാൽ അഭിനേതാവ് എന്ന നിലയിൽ കൂടുതൽ ആത്മവിശ്വാസം നൽകിയ ചിത്രമായിരുന്നു ഉയരെ.

സിനിമാ പാരമ്പര്യവുളള കുടുംബത്തിൽ നിന്നല്ല ആസിഫ് അലി സിനിമയിൽ എത്തിയത്. ഇപ്പോഴിത സിനിമയിലെ തന്റെ ഗോഡ് ഫാദറിനെ കുറിച്ച് വെളിപ്പെടുത്തുകയാണ താരം.. തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ശ്യാ പ്രസാദാണ് തന്റെ ഗോഡ്ഫാദർ. ഇപ്പോഴും അദ്ദേഹത്തെ ഫോൺ വിളിക്കാൻ ഒരുങ്ങുമ്പോൾ എന്റെ മുട്ടുവിറയ്ക്കും. ഋതുവിനുശേഷം അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനായില്ല എന്നത് കരിയറിൽ ഒരു വിഷമമാണ്. ഇവസരം ചോദിക്കാനും തനിയ്ക്ക് മടിയാണ്.

about asif ali

Noora T Noora T :