പാട്ടിന്റെ റെക്കോര്‍ഡിങ് വേളയില്‍ അകത്തു കയറരുതെന്ന് ഞാന്‍ അവളോടു പറഞ്ഞിട്ടുണ്ട്;കാരണം വ്യക്തമാക്കി ആശാ ഭോസ്‌ലെ!

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ഇളയ സഹോദരി ആശാ ഭോസ്‌ലെ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായികയാണ് ആശാ ഭോസ്‌ലെ.ഇപ്പോളിതാ ബോളിവുഡിലെ ഇഷ്ട താരം ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക.ഒരു പ്രമുഖ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് ആശാ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹെലന്‍, അവള്‍ വളരെ സുന്ദരിയാണ്. പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനിടയില്‍ ഹെലന്‍ സ്റ്റുഡിയോയിലേക്കു കയറി വന്നാല്‍ ഞാന്‍ പാട്ട് നിര്‍ത്തി അവളെ തന്നെ നോക്കി നില്‍ക്കും. അത്ര സൗന്ദര്യമാണ് അവള്‍ക്ക്. അതുകൊണ്ടു തന്നെ പാട്ടിന്റെ റെക്കോര്‍ഡിങ് വേളയില്‍ അകത്തു കയറരുതെന്ന് ഞാന്‍ അവളോടു അഭ്യര്‍ഥിക്കുക പോലും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ അവളോടു പറഞ്ഞു ഞാന്‍ ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെയും കൂട്ടി ഒളിച്ചോടുമായിരുന്നുവെന്ന്. അത് കേട്ടപ്പോള്‍ അവള്‍ ഒരുപാട് ചിരിച്ചു.” ആശ ഭോസ്‌ലെ പറഞ്ഞു.

about asha bhosle

Vyshnavi Raj Raj :