ആദ്യ സിനിമ ഇറങ്ങിയപ്പോൾ വന്ന കമന്റ് വല്ലാതെ വേദനിപ്പിച്ചു-അപ്പാനി ശരത്!

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലിഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. എന്നാൽ പലർക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നാണ് അപ്പാനി പറയുന്നത്.തന്റെ ആദ്യ സിനിമയുടെ ടീസര്‍ ഇറങ്ങിയ സമയത്ത് വല്ലാതെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നുവെന്ന് അപ്പാനി ശരത് പറയുന്നു.
അപ്പാനി ശരതിന്റെ വാക്കുകള്‍

‘ലൗ എഫ്എം തന്നെ സിനിമയുടെ റിലീസിന്റെ തലേദിവസമാണ് തിയറ്റര്‍ തന്നെ ശരിയാകുന്നത്. അങ്ങനെ കിട്ടുന്ന സിനിമ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ എത്ര പ്രയാസം ഉണ്ടാകും. ഞാനും സംവിധായകനും ചേര്‍ന്നാണ് ഈ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചത്.

‘നായകനായി അഭിനയിക്കുന്ന നിനക്ക് ഇങ്ങനെ പോകേണ്ട കാര്യമുണ്ടോ എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ വെറുതെ ഇരുന്നാല്‍ എനിക്ക് സിനിമ കിട്ടില്ല. അഭിനയമാണ് ഞാന്‍ പഠിച്ചത്. ഇതല്ലാതെ മറ്റൊരു തൊഴില്‍ എനിക്ക് അറിയില്ല. സിനിമയില്‍ വന്നത് ഓഡിഷന്‍ വഴിയാണ്. പക്ഷേ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുക വലിയ ബുദ്ധിമുട്ടാണ്. ‘

‘നായകനായി എത്തിയ ആദ്യ സിനിമയായ കോണ്ടസ ഇറങ്ങിയ സമയത്ത് എനിക്കെതിരെ ഒരുപാട് പരിഹാസം ഉണ്ടായി. ‘ ഈ സിനിമയുടെ ആദ്യ ടീസര്‍ ഇറങ്ങിയ സമയത്ത് അതില്‍ വന്ന കമന്റ് എന്നെ ഒരുപാട് വിഷമിപ്പിച്ചു, ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്’ എന്നായിരുന്നു അത്.’

about appani sharath

Vyshnavi Raj Raj :